Loading ...

Home sports

ഐപിഎല്ലിനേക്കാള്‍ മികച്ചൊരു ക്രിക്കറ്റ് ലീഗ് കണ്ടിട്ടില്ലെന്നു ഡേവിഡ് വാര്‍ണര്‍

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് 2018 ഐപിഎല്‍ സീസണ്‍ നഷ്ടമായതിനെതുടര്‍ന്ന് 2019 ഐപിഎല്ലില്‍ തിരിച്ചെത്തിയ വാര്‍ണര്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും കൊണ്ടാണ് മടങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 12 മത്സരങ്ങള്‍ ഒരു സെഞ്ചുറിയും എട്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 692 റണ്‍സാണ് വാര്‍ണര്‍ നേടിയത്. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ ട്വന്റി20 ലീഗ് കളിക്കുന്നു എന്നാല്‍ ഐപിഎല്ലിനേക്കാള്‍ മികച്ചൊരു ക്രിക്കറ്റ് ലീഗ് കണ്ടിട്ടില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച ലീഗും ഐപിഎല്‍ തന്നെയെന്നും വാര്‍ണര്‍ പറഞ്ഞു . .

Related News