Loading ...

Home sports

കൊഹ്ലിക്ക് പകരം, രോഹിത് ശര്‍മ്മ നായക സ്ഥാനത്തേക്ക് എത്തട്ടെയെന്ന് ആരാധകര്‍

ഐപിഎല്ലില്‍ മുംബൈ മിന്നുന്ന വിജയം സ്വന്തമാക്കിയതോടെ രോഹിത് ശര്‍മ്മയെന്ന പടനായകന് വീണ്ടും ആരാധകര്‍ ഏറുകയാണ്. ആറ് വര്‍ഷത്തിനുള്ളില്‍ ഇത് നാലാം തവണയാണ് രോഹിത്തിന്റെ കീഴില്‍ മുംബൈ ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്. 2013ലായിരുന്നു രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈയുടെ ആദ്യ കിരീടം. 2015ലും 2017ലും അത് ആവര്‍ത്തിച്ചു. ഈ സീസണില്‍ ചെന്നൈയെ മടക്കി മുംബൈ നാലാമതും കിരീടം നേടി. അതേസമയം ഈ സീസണില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി നയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. ബംഗളൂരുവിന് ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാനായിട്ടില്ല എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഇതോടെ ലോകകപ്പിലും തുടര്‍ന്നും ഇന്ത്യന്‍ ടീമിനെ രോഹിത്ത് നയിക്കട്ടെ എന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്. നിരവധി പോസ്റ്റുളാണ് ഈ ആവശ്യം ഉന്നയിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Related News