Loading ...

Home sports

പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെ കാരണം വിരാട് കോഹ്ലി

റിഷാബ് പന്തിന് ഒഴിവാക്കി ദിനേശ് കാര്‍ത്തിക്കിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ദിനേശ് കാര്‍ത്തിക് കാണിക്കുന്ന സംയമനമാണ് സെലക്ടര്‍മാരെ ആകര്‍ഷിച്ചതെന്നും മികച്ച പരിചയസമ്ബത്തുള്ളതിനാല്‍ ധോണിയ്ക്ക് ഏതെങ്കിലും മത്സരം നഷ്ട്ടമായാല്‍ കാര്‍ത്തിക് വിക്കറ്റിന് പുറകില്‍ മികച്ച പകരക്കാരനാകുമെന്നും ഒപ്പം ഫിനിഷര്‍ എന്ന നിലയിലും കാര്‍ത്തിക് കഴിവ് തെളിയിച്ചിട്ടുണ്ടെന്നും കോഹ്ലി പറഞ്ഞു. മേയ് 23 വരെ ടീമില്‍ മാറ്റം വരുത്താന്‍ സമയമുണ്ടെങ്കിലും റിഷാബ് പന്തിന് ഇനിയൊരു അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. 2004 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച കാര്‍ത്തിക് 91 മത്സരങ്ങള്‍ ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടുണ്ട്.

Related News