Loading ...

Home Business

മോറീസ് ഗ്യാരേജസിന്റെ കരുത്തന്‍ എസ് യു വി എംജി ഹെക്ടര്‍ ഇന്ത്യയില്‍ അവതരിച്ചു, വാഹനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയൂ !

മോറീസ് ഗ്യാരേജെസ് എന്ന ബ്രിട്ടിഷ് കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ കരുത്തറിയിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.. എം ജി ഹെക്ടര്‍ എന്ന കരുത്തന്‍ എസ് യു വിയെ മോറീസ് ഗ്യാരേജെസ്
ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജൂണ്‍ ആദ്യത്തോടെ വാാഹനത്തിനയുള്ള ബുക്കിംഗ് ആരംഭിക്കും. മോറീസ് ഗ്യരേജെസ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനമാണ് ഹെക്ടര്‍. 16 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെയാണ് ഇന്ത്യന്‍ വിപണിയില്‍ ഹെക്ടറിന് പ്രതീക്ഷിക്കപ്പെടുന്ന വില.

ഗുജറാത്തിലെ ഹാലോലിലുള്ള പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. വാഹനത്തിന് നിര്‍മ്മാണത്തിന് വേണ്ട 75 ശതമാനം ഉത്പന്നങ്ങളും ഇന്ത്യയില്‍നിന്നും തന്നെയാണ് കമ്ബനി കണ്ടെത്തിയിരിക്കുന്നത്. എം ജി യുടെ ഐക്കോണിക് ലോഗോ പതിച്ച വലിയ ഗ്രില്ലുകള്‍ വാഹനത്തിന് ഒരു കരുത്തന്‍ ലുക്ക് തന്നെ നല്‍കുന്നുണ്ട്. സ്പ്ലിറ്റ് ഹെഡ്ലാമ്ബുകളും, മള്‍ട്ടി സ്പോക് അലോയ് വീലുകളും, റൂഫ് റെയിലുകളുമെല്ലാം. ഗാംഭീര്യമാര്‍ന്ന ആ ഡിസൈന്‍ ശൈലിയോട് ചേര്‍ന്ന് നില്‍ക്കന്നതുതന്നെ. വാഹനത്തിന്റെ ഇന്റീരീയറിലാണ് കൂടുതല്‍ പ്രത്യേകതകള്‍ പ്രതീക്ഷിക്കപ്പെടുന്നത്. 10.4 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തോട് ചേരുന്ന ഐ സ്മാര്‍ട്ട് നെക്സ്റ്റ് ജെന്‍ എന്ന പ്രത്യേക സംവിധാനമാണ് വാഹനത്തിന്റെ ഇന്റീരിയറിലെ എടുത്തുപറയേണ്ട ഒന്ന്.
4,655 എം എം നീളവും 1,835 എം എം വീതിയും, 1,760 എം എം ഉയരവുമുണ്ട് വാഹനത്തിന്. 2,750 എം എമ്മാണ് ഹെക്ടറിന്റെ വീല്‍ബേസ്. എന്നാല്‍ വാഹനത്തിന്റെ എഞ്ചിനെ കുറിച്ചുള്ള വിഷദാംശങ്ങള്‍ ഒന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും, 2.0 ലിറ്റര്‍ ഡീസല്‍ മോട്ടോറിലുമായിരിക്കും വാഹനം ഇന്ത്യയില്‍ വില്‍പ്പനക്കെത്തുക്ക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News