Loading ...

Home special dish

ഇതൊരു സ്പെഷ്യല്‍ ന്യൂഡില്‍സ്; തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം... ന്യൂഡില്‍സ് 100 ഗ്രാം
ഇഞ്ചി അര ടേബിള്‍സ്പൂണ്‍
സവാള 1 എണ്ണം
കാബേജ് കാല്‍ കപ്പ്
കാരറ്റ് കാല്‍ കപ്പ്
ടൊമാറ്റോ സോസ് രണ്ട് ടേബിള്‍സ്പൂണ്‍
സ്പ്രിങ് ഒനിയന്‍ ആവശ്യത്തിന്
വറ്റല്‍ മുളക് രണ്ടെണ്ണം
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം... ആദ്യം ന്യൂഡില്‍സ് അല്പം ഉപ്പിട്ട് വെള്ളത്തില്‍ വേവിച്ചെടുക്കണം. വെന്ത ശേഷം വെള്ളം ഊറ്റിക്കളയാം. ഇനി അത് എണ്ണയില്‍ വറുത്ത് കോരണം. ശേഷം കൈ കൊണ്ട് പ്രസ് ചെയ്തു ഒന്ന് പൊട്ടിച്ചെടുക്കാം. വറ്റല്‍ മുളക് മിക്സിയില്‍ ഒന്ന് ചതച്ചെടുക്കാം. കാബേജ്, കാരറ്റ്, സവാള എന്നിവ ചെറുതായി അരിയണം. ഇനി എണ്ണ ചൂടാക്കിയ ശേഷം ഇഞ്ചി മൂപ്പിക്കാം. വറ്റല്‍ മുളക് ചേര്‍ക്കാം. അതും കൂടി മൂപ്പിക്കാം. സവാളയും കാബേജും കാരറ്റും ചേര്‍ക്കാം. ചെറുതായി ഒന്ന് ഇളക്കിയാല്‍ മതിയാകും. ഹൈ ഫ്ലെമില്‍ വേണം ചെയ്യാന്‍. ഇനി ടൊമാറ്റോ സോസ് ചേര്‍ക്കാം. എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. ഇനി ന്യൂഡില്‍സ് വറുത്തതും സ്പ്രിങ് ഒനിയനും ചേര്‍ക്കാം. രുചികരമായ ന്യൂഡില്‍സ് മിക്സ്ച്ചര്‍ തയ്യാറായി...

Related News