Loading ...

Home sports

അക്കാര്യത്തില്‍ ഇന്ത്യ സൂപ്പര്‍ ; തുറന്ന് പറഞ്ഞ് ദ്രാവിഡ്

മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്നത് ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ടീമുകളുടെ പ്രകടനത്തില്‍ ഏറെ നിര്‍ണായകമാകുമെന്നും അതിനുള്ള‌ ബോളര്‍മാര്‍ ടീമിലുള്ളത് ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ മുന്‍ തൂക്കം നല്‍കുമെന്നും ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ ദിവസം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു ദ്രാവിഡ് ഇക്കാര്യത്തില്‍ മനസ് തുറന്നത്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബോളര്‍മാര്‍ ഇത്തവണത്തെ ലോകകപ്പില്‍ നിര്‍ണായക‌ പങ്ക് വഹിക്കുമെന്ന് പറയുന്ന ദ്രാവിഡ് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. " കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കളിച്ചതിന്റെ പരിചയം ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇത് വലിയ സ്കോറുകളുടെ ലോകകപ്പായിരിക്കും. ഇത് പോലുള്ള വലിയ സ്കോറുകളുടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ളത് മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബോളര്‍മാര്‍ക്കാണ്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യ അക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്.‌ ബുംറ, കുല്‍ദീപ്, ചഹല്‍ തുടങ്ങിയ ഇന്ത്യന്‍ ബോളര്‍മാര്‍ നിര്‍ണായക സമയങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്കരാണ്. വലിയ സ്കോറുകള്‍ പിറക്കുന്ന മത്സരങ്ങളുടെ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബോളര്‍മാരുള്ള ടീമുകള്‍ക്ക് എതിരാളികളെ ശക്തമായി തടഞ്ഞുനിര്‍ത്താനുമാകും." ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.

Related News