Loading ...

Home special dish

റെഡ് കളര്‍ നാരങ്ങാവെള്ളം, സ്‌പെഷല്‍ ഡ്രിങ്ക്

ചൂടിന് ഒരാശ്വാസമേകാന്‍ തണ്ണിമത്തനും നാരങ്ങാ വെള്ളവും സഹായിക്കാറുണ്ട്. ഇവ രണ്ടും ചേര്‍ത്ത് സ്‌പെഷല്‍ ഡ്രിങ്ക് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകള്‍ നാരങ്ങ 1
ഇഞ്ചി 2 ചെറിയ കഷ്ണം
ഏലയ്ക്ക 1
പഞ്ചസാര 4 ടേബിള്‍ സ്പൂണ്‍
തണ്ണിമത്തന്‍
സബ്ജ സീഡ്സ് ആവശ്യമെങ്കില്‍
വെള്ളം

തയ്യാറാക്കുന്നവിധം ആദ്യം തണ്ണിമത്തന്‍ കുരുകളഞ്ഞ് ജ്യൂസാക്കി ഐസ്‌ട്രേയില്‍ വയ്ക്കാം. അതിനുശേഷം മിക്‌സി ജാറില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞതില്‍ ഇഞ്ചി, ഏലയ്ക്ക, പഞ്ചസാര എന്നിവ ചേര്‍ക്കാം. വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കാം. ഒരു ഗ്ലാസില്‍ നാരങ്ങ വെള്ളം ഒഴിച്ച്‌ തണ്ണിമത്തന്‍ ഐസ്‌ക്യൂബ്‌സ് ഇട്ട് ചെറുതായി ഇളക്കി കൊടുക്കാം. സബ്ജ സീഡ്‌സ് ചേര്‍ത്ത് കുടിക്കാം. അരമണിക്കൂര്‍ കുതിര്‍ത്ത സബ്ജ സീഡ്‌സ് ആണ് ചേര്‍ത്ത് കൊടുക്കുന്നത്.

Related News