Loading ...

Home special dish

റമളാന്‍ സ്പെഷ്യല്‍ ഹലീം

ചേരുവകള്‍ ഗോതമ്ബ് : 1/2 കിലോ വെള്ളം : 3 ലിറ്റര്‍ സവാള അരിഞ്ഞത് : 1 ഉപ്പ് : ആവശ്യത്തിന് കറാമ്ബൂ, കറുവപ്പട്ട, ഏലക്കായ : ഒന്നോ രണ്ടോ വീതം ചിക്കന്‍/ മട്ടണ്‍ : 150 ഗ്രാം നെയ്യ് : 30 ഗ്രാം മല്ലിയില : ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചിക്കനോ മട്ടണോ ചെറുകഷണങ്ങളാക്കുക. ഗോതമ്ബ്, സവാള അരിഞ്ഞത്, സുഗന്ധവ്യഞ്ജനങ്ങള്‍, ഉപ്പ്, എന്നിവ വെള്ളത്തോട് ചേര്‍ത്ത് മാംസം വേവിക്കുക. വേവും വരെ ചെറിയ തീയില്‍ വേണം വെക്കാന്‍. തീയണച്ച്‌ ചിക്കന്‍ /മട്ടണ്‍ കഷണങ്ങള്‍ മാറ്റി വെച്ച്‌ ബാക്കിയുള്ളവ നല്ലവണ്ണം യോജിപ്പിക്കുക. ഇതിലേക്ക് കഷണം ഇടുക. പിന്നീട് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വഴറ്റി ഇതിലേക്ക് ഒഴിക്കുക. ഉള്ളി പ്രത്യേകം വഴറ്റി അതിന് മേല്‍ വിതറുക. കുറച്ച്‌ മല്ലിയില കൂടി വിതറാം. ചൂടോടെ വിളമ്ബാം.

Related News