Loading ...

Home sports

പൃഥ്വി ഷാ മാജിക്കില്‍ ടീമിന് തകര്‍പ്പന്‍ ജയം

മുംബൈ പ്രീമിയര്‍ ലീഗില്‍ അതിശയിപ്പിക്കുന്ന ബാറ്റിംഗ് നടത്തി ഇന്ത്യന്‍ സൂപ്പര്‍ താരം പൃഥ്വി ഷാ. ലീഗില്‍ നോര്‍ത്ത് മുംബൈ പാന്തേഴ്‌സിന്റെ താരമായ ഷാ,നമോ ബ്ലാസ്‌റ്റേഴിസിനെതിരായ മത്സരത്തിലാണ് 31 പന്തില്‍ 53 റണ്‍സ് നേടിയത്. ഷായുടെ ബാറ്റിംഗ് മികവില്‍ നിശ്ചിത 20 ഓവറില്‍ 175/8 എന്ന വമ്ബന്‍ ടോട്ടല്‍ നേടിയ മുംബൈ പാന്തേഴ്‌സ് ,മത്സരത്തില്‍ 27 റണ്‍സിന് വിജയിക്കുകയും ചെയ്തു. ശ്രേയസ് അച്ചര്‍ നായകനായ നമോ ബ്ലാസ്‌റ്റേഴ്‌സിനെതിരെ മത്സരത്തിന്റെ തുടക്കം മുതല്‍ ഷാ ആഞ്ഞടിച്ചു. മികച്ച ഫോമില്‍ ബാറ്റ് ചെയ്ത ഷാ അനായാസം ബാറ്റ് വീശിയതോടെ ബൗണ്ടറികളും കൂടുതല്‍ ലഭിച്ചു.31 പന്തില്‍ ഏഴ് ബൗണ്ടറികളും,രണ്ട് സിക്‌സറുകളുമടക്കം 53 റണ്‍സാണ് ഷാ നേടിയത്. ഷായ്‌ക്കൊപ്പം സഹ ഓപ്പണ്‍ വിക്രന്ത് ഓടിയും അര്‍ധ സെഞ്ച്വറി നേടിയതോടെ നോര്‍ത്ത് മുംബൈ പാന്തേഴ്‌സ് 175/8 എന്ന മികച്ച ടോട്ടലാണ് കണ്ടെത്തിയത്. അതേ സമയം 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സിന് 148/7 എന്ന സ്‌കോര്‍ വരെ എത്തനേ സാധിച്ചൊള്ളൂ.

Related News