Loading ...

Home sports

ആറാം തവണയും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ലിയോണല്‍ മെസി; റയലിന് വീണ്ടും തോല്‍വി

മാഡ്രിഡ്: ലാ ലിഗ ഗോള്‍ഡന്‍ ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക് സ്വന്തം. ഇന്നലെ ഐബറിനെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് മെസി ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. ആറാം തവണയാണ് മെസി ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം നേടുന്നത്. 21 ഗോള്‍വീതമുള്ള റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സേമയും ബാഴ്‌സയുടെ ലൂയിസ് സുവാരസുമാണ് രണ്ടാം സ്ഥാനത്ത്. ലാ ലിഗ സീസണിലെ അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി പിണഞ്ഞു. റയല്‍ ബെറ്റിസ് എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ മാഡ്രിഡിനെ തോല്‍പിക്കുകയായിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നിലായിരുന്നു റയലിന്റെ ദയനീയ തോല്‍വി. സീസണില്‍ റയലിന്റെ പന്ത്രണ്ടാം തോല്‍വിയാണിത്.

Related News