Loading ...

Home Europe

ഓ​​​സ്ട്രി​​​യ​​​ന്‍ വൈ​​​സ് ചാ​​​ന്‍​​​സ​​​ല​​​ര്‍ ഹെ​​​യ്ന്‍​​​സ് ക്രി​​​സ്റ്റ്യ​​​ന്‍ സ്ട്രാ​​​ഷെ രാജിവച്ചു

വിയന്ന: തെരഞ്ഞെടുപ്പു പ്രചാരണത്തിനു സഹായിച്ചാല്‍ പ്രത്യുപകാരമായി റഷ്യന്‍ വ്യവസായിക്ക് സര്‍ക്കാര്‍ കോണ്‍ട്രാക്‌ടുകള്‍ നല്കാമെന്നു വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ ഹെയ്ന്‍സ് ക്രിസ്റ്റ്യന്‍ സ്ട്രാഷെ പുറത്ത്. സ്ട്രാഷെ രാജിവച്ചതിനാല്‍ ഗതാഗതമന്ത്രി നോര്‍ബെര്‍ട്ട് ഹോഫര്‍ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുക്കും. 2017ലെ തെരഞ്ഞെടുപ്പിനു മുന്പു ചിത്രീകരിച്ച വീഡിയോ വെള്ളിയാഴ്ചയാണു പുറത്തുവന്നത്. തന്‍റെ നടപടി വിവേകശൂന്യമായിരുന്നുവെന്ന് സ്ട്രാഷെ പിന്നീട് പ്രതികരിച്ചു.

Related News