Loading ...

Home sports

മെസി നയിക്കും; അഗ്വേറോയെ തിരികെവിളിച്ചു

ബ്യൂണസ‌് ഐറിസ‌്
കോപ അമേരിക്ക ടൂർണമെന്റിനുള്ള അർജന്റീന ടീമിലേക്ക‌് മുന്നേറ്റക്കാരൻ സെർജിയോ അഗ്വേറോയെ തിരികെവിളിച്ചു. 23 അംഗ ടീമിനെയാണ‌് പരിശീലകൻ ലയണൽ സ‌്കളോണി പ്രഖ്യാപിച്ചത‌്. ലയണൽ മെസിയാണ‌് നായകൻ. ഇന്റർ മിലാൻ സ‌്ട്രൈക്കർ മൗറോ ഇകാർഡിയെ വീണ്ടും തഴഞ്ഞു. ജൂൺ 14നാണ‌് കോപ തുടങ്ങുന്നത‌്. ബ്രസീലാണ‌് വേദി.
റഷ്യൻ ലോകകപ്പിന‌് ശേഷം അഗ്വേറോയെ ടീമിലേക്ക‌് പരിഗണിച്ചിരുന്നില്ല.  à´ˆ സീസണിൽ ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ മാഞ്ചസ‌്റ്റർ സിറ്റിക്കുവേണ്ടി പുറത്തെടുത്ത തകർപ്പൻ പ്രകടനം അഗ്വേറോയ‌്ക്ക‌് അർജന്റീന ടീമിലേക്ക‌് വീണ്ടും വഴിയൊരുക്കി. 21 ഗോളാണ‌് സിറ്റിക്കായി അഗ്വേറോ à´ˆ സീസണിൽ നേടിയത‌്. മെസി, അഗ്വേറോ, ഏഞ്ചൽ à´¡à´¿ മരിയ ഉൾപ്പെടെ റഷ്യൻ ലോകകപ്പിൽ കളിച്ച ഒമ്പതുപേർ മാത്രമാണ‌് സ‌്കളോണിയുടെ സംഘത്തിൽ ഇടംനേടിയത‌്.  മെസി മാർച്ചിൽ വെനസ്വേലയുമായുള്ള സൗഹൃദ മത്സരത്തിലാണ‌് തിരിച്ചെത്തിയത‌്. 2015, 2016 കോപ ചാമ്പ്യൻഷിപ്പുകളിൽ അർജന്റീന ഫൈനലിൽ തോൽക്കുകയായിരുന്നു. രണ്ട‌് തവണയും ചിലിയായിരുന്നു എതിരാളികൾ. 2016ലെ തോൽവിക്കുശേഷം വിരമിക്കൽ പ്രഖ്യാപിച്ച മെസി ലോകകപ്പിനുവേണ്ടി തീരുമാനം മാറ്റി. 1993ലാണ‌് അർജന്റീന അവസാനമായി കോപ കിരീടം നേടിയത‌്. കോപയിൽ ഗ്രൂപ്പ‌് ബിയിലാണ‌് അർജന്റീന. കൊളംബിയ, പരാഗ്വേ, ഖത്തർ ടീമുകളാണ‌് ഗ്രൂപ്പ‌് ഘട്ടത്തിലെ എതിരാളികൾ. അതിനുമുമ്പ‌് ജൂൺ ഏഴിന‌് നിക്കരാഗ്വയുമായി സൗഹൃദമത്സരം കളിക്കും. ടീം: ഗോൾ കീപ്പർമാർ–- ഫ്രാങ്കോ അർമാണി, അഗസ‌്റ്റിൻ മർച്ചെസിൻ, എസ‌്റ്റെബാൻ അൻഡ്രാഡ‌. പ്രതിരോധം–-യുവാൻ ഫോയ‌്ത, നിക്കോളാസ‌് ഒട്ടമെൻഡി, ജെർമൻ പെസെല്ല, നിക്കോളാസ‌് താളിയാഫിക്കോ, റാമിറോ ഫുനെസ‌് മോറി, റെൻസോ സറാവിയ, മാർകോസ‌് അക്യുന, മിൽട്ടൺ സാസ‌്കോ. മധ്യനിര–- ലിയനാർഡോ പരാഡെസ‌്, ഗയ‌്ദോ റോഡ്രിഗസ‌്, ജിയോവാനി ലെ സെൽസോ, എക‌്സെക്വയ‌്ൽ പലാസിയോസ‌്, റോബർട്ടോ പെരേര, റോഡ്രിഗോ à´¡à´¿ പോൾ, ഏഞ്ചൽ à´¡à´¿ മരിയ. മുന്നേറ്റം–- ലയണൽ മെസി, സെർജിയോ അഗ്വേറോ, ലൗതാരോ മാർട്ടിനെസ‌്, പൗളോ ഡിബാല, മതിയാസ‌് സുവാരെസ‌്.


Related News