Loading ...

Home special dish

നാടൻ ചിക്കൻ പെരട്ട് തയ്യാറാക്കാം

വേണ്ട ചേരുവകൾ...
കോഴി                             ഒരു കിലോ
സവാള                             4 എണ്ണം 
വെളുത്തുള്ളി                   5 എണ്ണം
ഇഞ്ചി                        à´’രു മീഡിയം കഷ്ണം 
പച്ച മുളക്                       4 എണ്ണം 
കറിവേപ്പില                    à´†à´µà´¶àµà´¯à´¤àµà´¤à´¿à´¨àµ
കടുക്                            à´†à´µà´¶àµà´¯à´¤àµà´¤à´¿à´¨àµ
ഏലയ്ക്ക                        5 എണ്ണം 
ഗ്രാമ്പൂ                             1 എണ്ണം 
തക്കോലം                      2 ഇതൾ 
കറുവപ്പട്ട                       3 എണ്ണം 
കുരുമുളക്                   6 സ്പൂൺ 
പെരുഞ്ജീരകം          3 സ്പൂൺ 
മസാലപ്പൊടി... മല്ലിപൊടി                  2 സ്പൂൺ 
മഞ്ഞൾ പൊടി         1/ 4 സ്പൂൺ 
തക്കാളി                       2 എണ്ണം 
ഉപ്പു                              പാകത്തിന് 
വെളിച്ചെണ്ണ              à´†à´µà´¶àµà´¯à´¤àµà´¤à´¿à´¨àµ 
വറ്റൽ മുളക് ( ചുവന്ന മുളക്) : 3 എണ്ണം 
തേങ്ങ                          അരമുറി
തയ്യാറാക്കുന്ന വിധം... ചിക്കൻ ആദ്യം തന്നെ വൃത്തിയാക്കി വയ്ക്കുക. അല്പം വിനാഗിരി ഒഴിച്ച് കഴുകിയാൽ രക്തം ഏതാണ്ട് മുഴുവനും മാറിക്കിട്ടും. സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വയ്ക്കുക, പച്ച മുളക് കീറി ഇടുന്നതാണ് ഉത്തമം. കറിവേപ്പില തണ്ടോടു കൂടി ആണ് നല്ലതു. ഒരു ചെറിയ ഉരുളിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള മിശ്രിതം ചേർക്കുക. അല്പം ഉപ്പു ചേർത്ത് ഇളക്കി അടച്ചു വച്ച് ചെറു തീയിൽ വഴറ്റുക. മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് തേങ്ങാക്കൊത്തു വറുത്തു കോരുക നല്ലതു പോലെ വഴന്നാൽ പത്രത്തിന്റെ പത്രത്തിന്റെ നടുക്ക് സ്പേസ് ഉണ്ടാക്കി മസാലപ്പൊടി, മല്ലിപ്പൊടി മഞ്ഞൾ പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.  à´ªàµŠà´Ÿà´¿à´•àµ¾ ഒരുപോലെ മൂത്തു വരുമ്പോൾ സൈഡിൽ വച്ചിരിക്കുന്ന സവാള വെളുത്തുള്ളി ഇഞ്ചി മിശ്രിതം ചേർത്ത് വഴറ്റുക. തീ കുറച്ചു കഴുകി വച്ചിരിക്കുന്ന ചിക്കൻ അതിലേക്കു ചേർത്ത് യോജിപ്പിക്കുക ഒപ്പം തേങ്ങാ കൊത്തു ചേർക്കുക. ചെറു തീയിൽ അടച്ചു വച്ച് ( ഏകദേശം അഞ്ചു മിനിറ്റു) തുറന്നു നോക്കണം. വെള്ളം ഏകദേശം ഒരു ഗ്ലാസ് ( പരുവം നോക്കി) ചേർത്ത് അടച്ചു വച്ച് തിളപ്പിക്കുക. ഉപ്പു പാകത്തിന് ചേർക്കാം .രണ്ടു തക്കാളി ചെറുതായി അരിഞ്ഞു ചേർക്കുക. ഒരു മിക്സി ഡ്രൈ ഗ്രൈൻഡറിൽ ഏലയ്ക്കായ, കറുവ പട്ട, ഗ്രാമ്പൂ , തക്കോലം, കുരുമുളക്, പെരുംജീരകം എന്നിവ ചതച്ചു എടുത്തു ചിക്കൻ പകുതി വേവ് എത്തുമ്പോൾ ചേർക്കുക കറിവേപ്പില അല്പം കൂടുതൽ ചേർക്കാം. കറി ഇടയ്ക്ക് ഇളക്കുന്നതിൽ തെറ്റില്ല എന്നാൽ കഷ്ണങ്ങൾ പൊടിയാതെ നോക്കണം. നന്നായി പെരണ്ട്‌ കഴിഞ്ഞാൽ ആദ്യം തേങ്ങാ മൂപ്പിച്ച പാനിൽ വീണ്ടും അല്പം എണ്ണ ഒഴിച്ച് അല്പം ഉള്ളി അരിഞ്ഞത് , രണ്ടു പച്ച മുളക് കീറിയത് , രണ്ടു തണ്ടു കറിവേപ്പില, 3 ഉണങ്ങിയ മുളക് മുറിച്ചിട്ടത് എന്നിവ ചേർത്ത് വഴറ്റുക. പാകമായാൽ ഉടനെ തന്നെ ചിക്കനിൽ ചേർത്ത് ഇളക്കി തീ അണക്കുക. നാടൻ ചിക്കൻ പെരട്ട്  à´¤à´¯àµà´¯à´¾à´±à´¾à´¯à´¿...

Related News