Loading ...

Home sports

രണ്ടാം ജയം ലക്ഷ്യമിട്ട്‌ ആതിഥേയർ; ആശങ്കയിൽ പാകിസ്ഥാൻ

നോട്ടിങ്‌ഹാം> രണ്ടാം ജയം ലക്ഷ്യമിട്ട്‌ ആതിഥേയർ ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനോട്‌ ദയനീയമായി അടിയറവ പറഞ്ഞ പാകിസ്ഥാനാണ്‌ ഇംഗ്ലണ്ടുകാരുടെ എതിരാളി. പകൽ മൂന്നിന്‌ ട്രെന്റ‌് ബ്രിഡ്‌ജിലാണ്‌ ലോകകപ്പിലെ ആറാം മത്സരം. ഉദ്‌ഘാടന മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 104 റണ്ണിന്‌ തരിപ്പണമാക്കിയാണ്‌ ഇംഗ്ലണ്ട്‌ ഏഷ്യൻ ശക്‌തികൾക്കെതിരെ പാഡണിയുന്നത്‌. പാകിസ്ഥാനാകട്ടെ വിൻഡീസിനോട്‌ ഏഴു വിക്കറ്റിന്‌ തോറ്റു. ബാറ്റ്‌സ്‌മാൻമാർ നിറംകെട്ടു. ബൗളർമാരിൽ മുഹമ്മദ്‌ അമീറിനൊഴികെ മറ്റാർക്കും തിളങ്ങാനുമായില്ല. ഇംഗ്ലണ്ട്‌ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്‌. ആശങ്കപ്പെടാൻ ഒന്നുമില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കുതിപ്പ്‌ നടത്തിയ ടീമിന്റെ കരുത്ത്‌ ബാറ്റിങ്‌ നിരയിലാണ്‌. ലോകകപ്പിനു തൊട്ടുമുമ്പുള്ള ഏകദിന പരമ്പരയിൽ പാകിസ്ഥാനെ നിലംതൊടീച്ചില്ല ഇംഗ്ലീഷുകാർ. അഞ്ച്‌ മത്സരങ്ങളുള്ള ടൂർണമെന്റിൽ 4-–-0നായിരുന്നു ആതിഥേയരുടെ ജയം. ഒരു കളി മഴമൂലം ഉപേക്ഷിച്ചു. പാകിസ്ഥാനെതിരെയിറങ്ങുമ്പോൾ à´ˆ ജയവും ഇയോവിൻ മോർഗനും സംഘത്തിനും ഇന്ധനമാകും. ജാസൺ റോയ്‌, ജോ റൂട്ട്‌, ജോസ്‌ ബട്ട്‌ലർ, മോർഗൻ എന്നിവരടങ്ങുന്ന ബാറ്റിങ്‌ സംഘം സ്ഥിരതയുള്ളവരാണ്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓൾറൗണ്ട്‌ പ്രകടനം നടത്തിയ ബെൻ സ്‌റ്റോക്‌സും മുതൽകൂട്ടാണ്‌. ഐപിഎലിൽ മങ്ങിയ സ്‌റ്റോക്‌സ്‌ ഫോം വീണ്ടെടുത്തത്‌ ഇംഗ്ലണ്ടിനെ കൂടുതൽ അപകടകാരികളാക്കും. ബൗളിങ്‌ പടയെ ജോഫ്ര ആർച്ചെർ നയിക്കും. ആഫ്രിക്കൻ ബാറ്റിങ്‌ നിരയുടെ നടുവൊടിച്ച ആർച്ചെറിനു മുന്നിൽ പാകിസ്ഥാന്‌ എത്രകണ്ട്‌ പിടിച്ചുനിൽക്കാനാകുമെന്ന്‌ കാത്തിരുന്ന്‌ കാണം. ആദിൽ റഷീദും മോയീൻ അലിയും സ്‌പിൻ നിര നയിക്കും.  ആശങ്കകൾ ഏറേയാണ്‌ പാകിസ്ഥാന‌്. വിൻഡീസുകാരുടെ കുത്തി ഉയരുന്ന പന്തുകൾക്ക‌് മുന്നിൽ വിരണ്ട പാകിസ്ഥാൻ ഇംഗ്ലണ്ട്‌ ബൗളർമാരെ എങ്ങനെ നേരിടും എന്നതിനെ അനുസരിച്ചാകും കാര്യങ്ങൾ. യുവനിര അടങ്ങിയ ബാറ്റ്‌സ്‌മാൻമാർക്ക്‌ ആർക്കും പിടിച്ചുനിൽക്കാനായില്ല. ബാബർ അസം, ഇമാം ഉൾ ഹഖ്‌, ഫഖർ സമൻ എന്നിവരിലാണ്‌ പാക്കുകാരുടെ പ്രതീക്ഷ. ആദ്യ മത്സരത്തിൽ പുറത്തിരുത്തിയ പരിചയസമ്പന്നനായ ഷോയിബ്‌ മാലിക്കിനെ കളിപ്പിച്ചേക്കും.
ബൗളർമാരെയും ബാറ്റ്‌സ്‌മാൻമാരെയും ഒരുപോലെ സഹായിക്കുന്ന പിച്ചാണ്‌ ട്രെന്റ്‌ ബ്രിഡ്‌ജിലേത്‌.

Related News