Loading ...

Home sports

അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗാണ് ലക്ഷ്യം - സലാ

കഴിഞ്ഞ ദിവസം ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിയ ലിവര്‍പൂള്‍ താരം സലാ തങ്ങളുടെ അടുത്ത ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി . അടുത്ത സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമാകും ലിവര്‍പൂള്‍ നേരിടുക എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രീമിയര്‍ ലീഗില്‍ ഇത്തവണ ആദ്യമായാണ് ലിവര്‍പൂള്‍ പോരാടിയത്. പക്ഷെ എന്നിട്ടും സിറ്റി കിരീടം കൊണ്ടു പോയി. പക്ഷെ വരുന്ന സീസണില്‍ അത് ലിവര്‍പൂള്‍ കൊണ്ടു പോകുമെന്ന് സലാ പറഞ്ഞു. ഈ കഴിഞ്ഞ സീസണില്‍ വെറും ഒരു പോയന്റിനു മാത്രമായിരുന്നു ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത്. ടീമിലെ ഭൂരിഭാഗവും യുവതാരങ്ങളാണ് എന്നത് നേട്ടമാണെന്നു സലാ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ചാമ്ബ്യന്‍സ് ലീഗിനും വേണ്ടി പോരാടി, അതിനു മുമ്ബ് യൂറോപ്പ ലീഗിനു വേണ്ടി പോരാടി, അങ്ങനെ ഒരൊ വര്‍ഷം കഴിയുമ്ബോഴും ടീം മെച്ചപ്പെടുകയാണെന്ന് സലാ ഓര്‍മ്മിപ്പിച്ചു.

Related News