Loading ...

Home sports

സതാംപ്‌ടണില്‍ ബുംറ കൊടുങ്കാറ്റ്‌; അംലയും ഡി കോക്കും പുറത്ത്‌

സതാംപ്‌ടണ്‍ > ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക്‌ മികച്ച തുടക്കം. 30 റണ്‍സ്‌ എടുക്കുന്നതിനിടെ ഓപ്പണര്‍മാരായ അംലയേയും ഡി കോക്കിനേയും മടക്കി ജസ്‌പ്രീത്‌ ബുംറ ഇന്ത്യക്ക്‌ മികച്ച തുടക്കം സമ്മാനിച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അംല തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പരിക്കില്‍ നിന്ന് വിമുക്‌തനായ കേദാര്‍ജാദവും കളിക്കുന്നു. ആരാധകര്‍ അറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം നമ്ബറില്‍ കെ എല്‍ രാഹുല്‍ എത്തി. മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നതായാണ് കാലാവസ്‌ഥാ റിപ്പോര്‍ട്ടുകള്‍. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ലോകകപ്പില്‍ ഇരുടീമുകളും ഇതുവരെ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു.

Related News