Loading ...

Home sports

ഗെയില്‍ പുറത്തായത് ഫ്രീഹിറ്റ് ലഭിക്കേണ്ടിയിരുന്ന പന്തില്‍ ; ആരാധകര്‍ കട്ടക്കലിപ്പില്‍

ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ പുറത്തായത് വിവാദമാകുന്നു. മിച്ചല്‍സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ കുടുങ്ങിയായിരുന്നു ഗെയില്‍ മത്സരത്തില്‍ പുറത്തായത്. ഇതിന് മുന്‍പ് സ്റ്റാര്‍ക്കെറിഞ്ഞ പന്ത് നോബോളായിരുന്നിട്ടും അമ്ബയര്‍ക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ അര്‍ഹിച്ച ഫ്രീഹിറ്റാണ് ഗെയിലിന് നഷ്ടമായത്. അമ്ബയര്‍ക്ക് കൃത്യമായി നേരത്തെ നോബോള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഗെയില്‍ ഔട്ടായ പന്ത് ഫ്രീഹിറ്റാവുകയും അദ്ദേഹത്തിന് തന്റെ വിക്കറ്റ് നഷ്ടപ്പെടുകയുമില്ലായിരുന്നു. വലിയ ആരാധകരോഷമാണ് ഈ അമ്ബയറിംഗ് പിഴവിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്നത്. മികച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ, വിന്‍ഡീസ് ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിലായിരുന്നു ഗെയില്‍ 21 റണ്‍സിന് പുറത്തായത്. ഈ ഓവറിലെ നാലാം പന്ത് വലിയ വ്യത്യാസത്തില്‍ ഫ്രണ്ട് ഫുട് നോബോളായിരുന്നെങ്കിലും അമ്ബയര്‍ അത് ശ്രദ്ധിച്ചില്ല. ഇതോടെ അടുത്ത ബോളില്‍ ഉറപ്പായും ലഭിക്കേണ്ടിയിരുന്ന ഫ്രീഹിറ്റും വിന്‍ഡീസിന് കിട്ടിയില്ല. സ്റ്റാര്‍ക്കിന്റെ തൊട്ടടുത്ത പന്ത് (ഓവറിലെ അഞ്ചാം പന്ത്) ഗെയിലിന്റെ പാഡില്‍ കുടുങ്ങി. ഓസീസ് താരങ്ങളുടെ അപ്പീലില്‍ അമ്ബയര്‍ വിക്കറ്റ് വിളിച്ചു. ഗെയില്‍ റിവ്യൂവിന് പോയെങ്കിലും മൂന്നാം അമ്ബയറും അത് ഔട്ടെന്ന് വിധിയെഴുതി. അങ്ങനെ ഗെയിലിന് തന്റെ വിലപ്പെട്ട വിക്കറ്റ് നഷ്ടമായി. ഗെയില്‍ പുറത്തായതിന് മുന്‍പുള്ള പന്ത് നോബോളായിരുന്നുവെന്ന് കണ്ടെത്താന്‍ അമ്ബയര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ വിന്‍ഡീസ് താരം ഈ പന്തില്‍ പുറത്താകില്ലായിരുന്നെന്നും മോശം അമ്ബയറിംഗാണ് വിന്‍ഡീസിന് മത്സരത്തില്‍ തിരിച്ചടിയായതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

Related News