Loading ...

Home sports

ശ്രീലങ്ക പാക്കിസ്ഥാന്‍ മത്സരം മഴ മുടക്കി

ബ്രിസ്റ്റോള്‍: ലോകകപ്പില്‍ ശ്രീലങ്കയും, പാക്കിസ്ഥാനും തമ്മിലുള്ള പതിനൊന്നാം മത്സരം മഴ മുടക്കി. ടോസ് ഇടാന്‍ പോലും സാധിക്കാതെ മഴ കളിമുടക്കുകയായിരുന്നു. ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാക്കിസ്ഥാന്‍ ഒരു മത്സരത്തിലാണ് വിജയിച്ചത്. ഇംഗ്ലണ്ടിനെതിരെ 14 റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ ജയം. അതേസമയം ശ്രീലങ്കയും ഒരു മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. അഫ്ഗാനിസ്ഥാനെതിരെ അപ്രതീക്ഷിത വിജയമാണ് ശ്രീലങ്ക നേടിയത്. ഇരുവരുടെയും മൂന്നാം മത്സരമാണ് ഇന്ന് നടക്കാനിരുന്നത്.


Related News