Loading ...

Home sports

ആര്‍തുറിനും പരിക്ക്, ബ്രസീലിന്റെ കോപ ഒരുക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

ബ്രസീലിന്റെ ക്യാമ്ബില്‍ വീണ്ടും പരിക്ക് പ്രശ്നമായിരിക്കുകയാണ്. ബാഴ്സലോണയുടെ മധ്യനിര താരം ആര്‍തുര്‍ മിലോ ആണ് കഴിഞ്ഞ ദിവസം പരിക്കേറ്റ് കളം വിട്ടത്. ഹോണ്ടുറാസിനെതിരെ ഉള്ള മത്സരത്തിലായിരുന്നു ആര്‍തറിന് പരിക്കേറ്റത്. താരത്തെ ഉടന്‍ തന്നെ സബ്സ്റ്റുട്യൂട്ട് ചെയ്ത് മാറ്റി. ആര്‍തറിന്റെ പരിക്കില്‍ ആശങ്ക വേണ്ട എന്നാണ് പരിശീലകന്‍ ടിറ്റെ പറഞ്ഞത്. ചെറിയ പരിക്ക് മാത്രമാണെന്നും ഉടന്‍ തന്നെ ആര്‍തര്‍ പൂര്‍ണ്ണ ആരോഗ്യവാനാകും എന്നും ടിറ്റെ പറഞ്ഞു. ഇന്നലെ കോപയ്ക്ക് മുമ്ബായുള്ള ബ്രസീലിന്റെ അവസാന മത്സരമായിരുന്നു. മത്സരം 7-0ന് വിജയിച്ചു എങ്കിലും ഈ പരിക്ക് ക്യാമ്ബില്‍ നിരാശ പരത്തി. ഇതിനകം തന്നെ നെയ്മാറിനെ പരിക്ക് കാരണം ബ്രസീലിന് നഷ്ടമായിരുന്നു.

Related News