Loading ...

Home sports

ധവാന് പകരക്കാരന്‍ ; സാധ്യത ഈ താരങ്ങള്‍ക്ക്..

വിരലിന് പരിക്കേറ്റ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ ശിഖാര്‍ ധവാന് ഇത്തവണത്തെ ലോകകപ്പ് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കൈവിരലിന്റെ എല്ലിന് പൊട്ടലേറ്റ ധവാന് മൂന്നാഴ്ച്ച വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് കൊണ്ട് തന്നെ താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ ഏറെക്കുറെ അവസാനിച്ച്‌ കഴിഞ്ഞു. ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്നുള്ള തകര്‍പ്പന്‍ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഏകദിനത്തില്‍ ഇന്ത്യ അതിശക്തരായി തുടരുന്നതിന്റെ കാരണങ്ങളിലൊന്നാണ്. ധവാന്‍ പുറത്താകുന്നതോടെ ഈ കൂട്ടുകെട്ടിനാണ് അവസാനമാകുന്നത്. ധവാന്റെ അഭാവത്തില്‍ കെഎല്‍ രാഹുലാകും രോഹിത്‌ശര്‍മ്മയ്ക്കൊപ്പം ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ചെയ്യുക. നിലവില്‍ കെഎല്‍ രാഹുല്‍ ടീമിന്റെ മധ്യനിരയിലാണ് കളിക്കുന്നത്. രാഹുല്‍ ഓപ്പണിംഗിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടുന്നതോടെ ദിനേഷ് കാര്‍ത്തിക്ക്/ വിജയ് ശങ്കര്‍ എന്നിവരില്‍ ഒരാള്‍ മധ്യനിരയിലെത്തും. അതേ സമയം ധവാന് പകരക്കാരനായി ലോകകപ്പ് ടീമിലേക്ക്‌ പരിഗണിക്കപ്പെടുന്നവരില്‍ മുന്നിലുള്ളത് ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അമ്ബാട്ടി റായുഡു എന്നീ താരങ്ങളാണ്. ഐപിഎല്ലിലെ ഫോം വെച്ചാണ്‌നോക്കുന്നതെങ്കില്‍ ശ്രേയസ് അയ്യറിനും, പന്തിനുമാണ് ഇക്കൂട്ടത്തില്‍ മുന്‍ തൂക്കമുള്ളത്. എന്നാല്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാനാണെന്നത്‌ പന്തിന് അല്പം കൂടുതല്‍ മുന്‍ തൂക്കംനല്‍കുന്നു. ധവാന്‍ പോയിക്കഴിഞ്ഞാല്‍ ടീമിന്റെ മുന്‍ നിരയില്‍ ബാറ്റ് ചെയ്യാന്‍ മറ്റ് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരില്ല എന്നത് പന്തിന്‌ തുണയായേക്കാം. അധികം താമസിക്കാതെ തന്നെ ബിസിസിഐ ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുമെന്നാണ് ആരാധക പ്രതീക്ഷ.

Related News