Loading ...

Home sports

പാക് ടീമില്‍ വന്‍ അഴിച്ചു പണിക്ക് സാധ്യത ; പരിശീലകന്റെ തൊപ്പിയും തെറിച്ചേക്കും.

ലോകകപ്പിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ടീം മാനേജ്മെന്റില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് സാധ്യത. പരിശീലകനുള്‍പ്പെടെയുള്ളവര്‍ക്ക് ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് നടക്കാനിരിക്കുന്ന ബോര്‍ഡ് മീറ്റിംഗിലാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കഴിഞ്ഞ കുറച്ച്‌ നാളുകളായി ‌ദയനീയ പ്രകടനങ്ങളാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കാഴ്ച വെക്കുന്നത്. ഓസ്ട്രേലിയക്കെതിരെ 0-5 ന് തോറ്റ അവര്‍, ഇംഗ്ലണ്ടിനെതിരെ 0-4 ന്റെ തോല്‍വി ഏറ്റുവാങ്ങി. ലോകകപ്പില്‍ ഇതേ വരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും പരാജയപ്പെട്ട അവര്‍ക്ക് അവസാനം കളിച്ച 16 ഏകദിന മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയം നേടാന്‍ കഴിഞ്ഞത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ദയനീയ പരാജയം നേരിട്ടതോടെയാണ് പാകിസ്ഥാന്‍ ടീമിന്റെ മാനേജ്മെന്റ് സംഘത്തില്‍ അഴിച്ചുപണി ആവശ്യമാണെന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. പരിശീലകന്‍ മിക്കി ആര്‍തര്‍ക്ക് പുറമേ, ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ഹഖ്, ടീം മാനേജര്‍ തലത് അലി, ബോളിംഗ് പരിശീലകന്‍ അസര്‍ മഹ്മൂദ് എന്നിവര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചനകള്‍.

Related News