Loading ...

Home sports

കോപ്പ അമേരിക്ക: ബ്രസീലിനെ കുരുക്കി വെനിസ്വേല, ക്വാര്‍ട്ടര്‍ ബെര്‍ത്തിന് കാത്തിരിക്കണം

സാല്‍വദോര്‍: ആതിഥേയരും കിരീട ഫേവറിറ്റുകളിലൊന്നുമായ ബ്രസീലിന് കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിരാശാജനകമായ സമനില. ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ വെനിസ്വേലയാണ് മഞ്ഞപ്പടയെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയത്. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റിനായി ബ്രസീലിന് ഇനിയും കാത്തിരിക്കണം. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്നു. പെറുവിനെതിരേയാണ് ബ്രസീലിന്റെ അടുത്ത മല്‍സരം. ഇന്നു നടന്ന ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പെറു 3-1ന് ബൊളീവിയയെ തകര്‍ത്തു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബൊളീവിയ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. കളിയിലുടനീളം ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. പ്രതിരോധാത്മക ഫുട്‌ബോളിലൂടെ വെനിസ്വേല മഞ്ഞപ്പടയുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു. ഫിനിഷിങിലെ പില പിഴവുകളും ബ്രസീലിനു ഗോള്‍ നിഷേധിച്ചു. വിഎആറിനെ തുടര്‍ന്നു ബ്രസീലിനു മൂന്നു ഗോളുകളാണ് കളിയില്‍ നിഷേധിക്കപ്പെട്ടത്. രണ്ടാംപകുതിയില്‍ ഗോളിനായി ബ്രസീല്‍ കൈയ്‌മെയ് മറന്നു പോരാടി. രണ്ടു തവണ അവന്‍ വെനിസ്വേലന്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. വിഎആറാണ് രണ്ടു തവണയും ബ്രസീലിന് വില്ലനായത്. 60ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ ക്രോസില്‍ ഗബ്രിയേല്‍ ജെസൂസിന്റെ ഗോളാണ് ആദ്യം ഓഫ്‌സൈഡില്‍ കുരുങ്ങിയത്. 86ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീഞ്ഞോയും വല കുലുക്കിയെങ്കിലും ഇത്തവണയും ഓഫ് സൈഡ് കെണി ബ്രസീലിനെ ചതിച്ചു.

Related News