Loading ...

Home cinema

ഖജുരാഹോ ഡ്രീംസില്‍ സംയുക്ത, അര്‍ജുന്‍ അശോക്, ധ്രുവന്‍, ശ്രീനാഥ് ഭാസി

മലയാളത്തില്‍ ട്രാവല്‍ ഗണത്തിലുള്ള ഒട്ടേറേ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. യുവനിരയിലെ ശ്രദ്ധേയരായ ഒരു പിടി താരങ്ങളെ ഒരുമിച്ച്‌ അണിനിരത്തുന്ന ട്രാവല്‍ ചിത്രമാണ് 'ഖജുരാഹോ ഡ്രീംസ് '. സംയുക്താ മേനോന്‍, അര്‍ജുന്‍ അശോക്, ധ്രുവന്‍, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാല്‍ജോസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള മനോജ് വാസുദേവാണ്. സേതു തിരക്കഥ എഴുതുന്ന ചിത്രം കൊച്ചിയില്‍ നിന്നും ഖജുരാഹോ വരെയുള്ള ഒരു യാത്രയ്ക്കിടെ നടക്കുന്ന കഥയാണ് പറയുന്നത്. യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പേരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ധ്രുവന്റെ കഥാപാത്രം ഖജുരാഹോയിലെ ഒരു ഗ്രാമത്തെ കുറിച്ചു പറയുന്ന കഥയില്‍ ആകൃഷ്ടരായി ബൈക്കില്‍ അങ്ങോട്ട് യാത്ര തിരിക്കുകയാണ് സംഘം. ബജറ്റും ഷെഡ്യുളും നിശ്ചയിച്ച വിവരങ്ങളും ഓരോ ബാഗും മാത്രമാണ് ഓരോരുത്തരുടെയും കൈവശമുള്ളത്. വയനാട്, മൈസൂര്‍, ഹുബ്ലി, നാസിക് എന്നിവയിലൂടെയെല്ലാം കടന്നു പോകുന്ന ഒരു ശരിയായ ട്രാവല്‍ മൂവിയായിരിക്കും ഇതെന്ന് സേതു പറയുന്നു. ജൂലൈ അവസാനത്തോടെ പൊള്ളാച്ചിയിലാകും ഷൂട്ടിംഗ് തുടങ്ങുക. മാര്‍സ് പ്രൊഡക്ഷന്‍സിനായി അബ്ദുറഹ്മാന്‍ എസ്പി നിര്‍മിക്കുന്ന ചിത്രത്തിന് ഗോപി സുന്ദര്‍ സംഗീതം നല്‍കുന്നു.

Related News