Loading ...

Home sports

ധവാന്‍ പുറത്ത്: പകരക്കാരനായി ഋഷഭ് പന്ത്

ലണ്ടന്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ വിരലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ടീമില്‍ നിന്നും പുറത്ത്. ധവാന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തി. വിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ധവാന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ജൂലൈ പകുതിയോടെ മാത്രമേ താരത്തിന് തിരിച്ചെത്താന്‍ കഴിയുകയുള്ളൂവെന്നും ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യം പറഞ്ഞു. പന്തിനെ പകരക്കാരനായി ഉള്‍പ്പെടുത്താന്‍ ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ധവാന് പകരം കെ എല്‍ രാഹുലിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടി മികച്ച ഫോമില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് പരിക്ക് പിടികൂടിയത്.

Related News