Loading ...

Home cinema

പട്ടാഭിരാമന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനപ്രിയ നായകന്‍ ഇന്ന് പുറത്തുവിടും

കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കുന്ന പട്ടാഭിരാമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനപ്രിയ നായകന്‍ ദിലീപ് ഇന്ന് പുറത്തുവിടും. ദിലീപിന്റെ ഒഫീഷ്യല്‍ പേജിലൂടെ ഇന്നു വൈകിട്ട് 5 മണിക്കാണ് ഫസ്റ്റ് ലുക്ക് എത്തുന്നത്. തിരുവനന്തപുരത്തിന്റെ തനിമ വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. പത്നാഭന്റെ മണ്ണില്‍ നിന്ന് മുന്‍പും ഒരുപാട് കഥകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് വ്യത്യസ്തമായ കഥയായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ജയറാമിന്റെ ഗ്രാന്‍ഡ് ഫാദര്‍ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടെയാണ് പട്ടാഭിരാമന്റെ ടൈറ്റില്‍ സെറ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ് പട്ടാഭിരാമന്‍ നിര്‍മ്മിക്കുന്നത്. പുത്തന്‍ പണം, കനല്‍, പുതിയ നിയമം, സോളോ തുടങ്ങി നിരവധി ബിഗ്‌ബഡ്ജറ് സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് അബാം മൂവീസ്.മാധുരി ബ്രഗാന്‍സ, പാര്‍വതി നമ്ബ്യാര്‍, ലെന എന്നിവര്‍ ശക്തമായ സ്ത്രീ കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, രമേശ് പിഷാരടി, സായികുമാര്‍, നന്ദു, ജയന്‍ ചേര്‍ത്തല, കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, കുഞ്ചന്‍, ബിജു പപ്പന്‍, ബാലാജി, പയ്യന്നൂര്‍ മുരളി, മുഹമ്മദ് ഫൈസല്‍, വനിതാ കൃഷ്ണചന്ദ്രന്‍, ചിത്ര ഷേണായ്, അഞ്ജലി, തെസ്നിഖാന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. രചന: ദിനേശ്‌ പള്ളത്ത്, ക്യാമറ:രവിചന്ദ്രന്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: കൈതപ്രം, മുരുഗന്‍ കാട്ടാക്കട, പശ്ചാത്തല സംഗീതം: സാനന്ദ് ജോര്‍ജ്.

Related News