Loading ...

Home sports

ടീം ഇന്ത്യയില്‍ നിര്‍ണായക മാറ്റം, അവന്‍ വരുന്നു

ലോക കപ്പില്‍ അഫ്ഗാനെ നേരിടാന്‍ ഇന്ത്യ ഇറങ്ങുക നിര്‍ണായക മാറ്റവുമായി. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ വിജയ് ശങ്കറിന് പകരം യുവതാരം റിഷഭ് പന്ത് ടീം ഇന്ത്യയില്‍ ഇടം പിടിച്ചേയ്ക്കും. നാലാം സ്ഥാനത്താകും റിഷഭ് ബാറ്റ് ചെയ്യുക. നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് റിഷഭ് ലോക കപ്പ് ടീമില്‍ ഇടം പിടിച്ചത്. ഇതോടെ ലോക കപ്പ് ടീമില്‍ കളിക്കാനുളള അവസരമാണ് റിഷഭിനെ തേടിയെത്തിയിരിക്കുന്നത്. നേരത്തെ ലോക കപ്പ് ടീമില്‍ റിഷഭിനെ ഉള്‍പ്പെടുത്താത്തതിനെതിരെ വ്യപക വിമര്‍ശനമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം നെറ്റില്‍ പരിശീലനത്തിനിടെ ഭുംറയുടെ പന്തേറ്റാണ് വിജയ് ശങ്കറിന്റെ കൈവിരലിന് പരിക്കേറ്റത്. തുടര്‍ന്ന് താരം മൈതാനം വിടുകയായിരുന്നു. അതെസമയം വിജയ് ശങ്കറിന്റെ പരിക്കിനെ കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. ലോക കപ്പില്‍ നാല് മത്സരങ്ങള്‍ കളിച്ച ഇന്ത്യ മൂന്നിലും ജയിച്ചിരുന്നു. ഒരു മത്സരം മഴ മൂലം നടക്കാതെയും പോയി. പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയയാണ് ഒന്നാമത്. കിവീസ് രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ഇന്ത്യ നാളെ എതിരിടുന്ന അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനക്കാരാണ്. ഒരു മത്സരം പോലും ജയിക്കാന്‍ അഫ്ഗാന് ഇതുവരെ ആയിട്ടില്ല.

Related News