Loading ...

Home cinema

ബാബുരാജിന്റെ സംവിധാനത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗം ബ്ലാക്ക് കോഫി

മലയാളത്തില്‍ സിനിമാ അവതരണ ശൈലിയിലും പ്രമേയങ്ങളിലും വലിയ മാറ്റങ്ങള്‍ നടന്ന കാലഘട്ടത്തില്‍ പുറത്തിറങ്ങി എല്ലാ വിഭാഗം പ്രേക്ഷകരുടെയും കൈയടി വാങ്ങിയ ചിത്രമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി, ബാബുരാജ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രത്തിന് രണ്ടാം ഭാഗമെത്തുകയാണ്. ബ്ലാക്ക് കോഫി എന്ന പേരില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥയും സംവിധാനവും ഒരുക്കുന്നത് ബാബുരാജാണ്. ബാബു രാജിനൊപ്പം ലാല്‍, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ രണ്ടാം ഭാഗത്തിലുമെത്തും. ലെന, ഓവിയ, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും ബ്ലാക്ക് കോഫിയില്‍ പ്രധാന വേഷങ്ങളിലുണ്ട്. ആഷിഖ് അബു ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ബ്ലാക്ക് കോഫിയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചിട്ടുണ്ട്. സജീഷ് മഞ്‌ജേരി ആണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തേ ബ്ലാക്ക് ഡാലിയ, മനുഷ്യ മൃഗം എന്നീ ചിത്രങ്ങള്‍ ബാബുരാജ് സംവിധാനം ചെയ്തിട്ടുണ്ട്. ബാബുരാജിന് സ്ഥിരം ഉപവില്ലന്‍ വേഷങ്ങളില്‍ നിന്ന് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍.

Related News