Loading ...

Home sports

അലിസണ്‍ കാത്തു, പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ജയിച്ച ബ്രസീല്‍ സെമിയില്‍

ഗോള്‍ രഹിതമായ 90 മിനിട്ടുകള്‍ക്ക് ശേഷം പെനാല്‍റ്റി ഷൂട്ട് ഔട്ട് ജയിച്ച ബ്രസീല്‍ കോപ്പ അമേരിക്ക സെമി ഫൈനലില്‍. പരാഗ്വെയെ 4-3 നാണ് ബ്രസീല്‍ മറികടന്നത്. സെമിയില്‍ ഇന്ന് നടക്കുന്ന അര്‍ജന്റീന- വെനസ്വേല പോരാട്ടത്തിലെ വിജയികളെയാണ് ബ്രസീല്‍ നേരിടുക. തീര്‍ത്തും പ്രതിരോധത്തില്‍ കളിച്ച പരാഗ്വെ ആദ്യ പകുതിയില്‍ ബ്രസീല്‍ ആക്രമണത്തെ വരിഞ്ഞു കെട്ടി. ആദ്യ പകുതിയില്‍ വളരെ കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ബ്രസീലിന് ലഭിച്ചത്. 54 ആം മിനുട്ടില്‍ ഫിര്‍മിനോയെ വീഴ്ത്തിയത്തിന് ബ്രസീലിന് റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും VAR പരിശോധനയില്‍ അത് പെനാല്‍റ്റി അല്ലെന്ന് തെളിഞ്ഞു. പക്ഷെ ഫാബിയന്‍ വല്‍ബ്‌വേന ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തയതോടെ പരാഗ്വെ 10 പേരായി ചുരുങ്ങി. രണ്ടാം പകുതിയില്‍ ജിസൂസും വില്ലിയനും തൊടുത്ത ഷോട്ടുകള്‍ ഗോളാകാതെ പോയതോടെ മത്സരം പെനാല്‍റ്റിയിലേക് നീണ്ടു. പരാഗ്വെയുടെ ആദ്യ പെനാല്‍റ്റി തന്നെ അലിസന്‍ തടുത്തെങ്കിലും ബ്രസീലിന്റെ നാലാം പെനാല്‍റ്റി ഫിര്‍മിനോ നഷ്ടപ്പെടുത്തി. പക്ഷെ ഡര്‍ലിസ് ഗോള്‍സാലസ് പരാഗ്വെയുടെ അവസാന കിക്ക് നഷ്പ്പെടുത്തിയത്തോടെ ജിസൂസ് ബ്രസീലിന്റെ അവസാന കിക്ക് വലയിലാക്കി സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു.

Related News