Loading ...

Home sports

ബ്രിമിംഗ്ഹാം താരത്തെ സ്വന്തമാക്കി സൗത്താംപ്ടണ്‍

ബ്രിമിങ്ഹാം സ്‌ട്രൈക്കര്‍ ചെ ആഡംസിനെ സ്വന്തമാക്കി പ്രീമിയര്‍ ലീഗ് ക്ലബ് സൗത്താംപ്ടണ്‍. ഏകദേശം പതിനഞ്ചു മില്യണ്‍ പൗണ്ട് തുകക്കായാണ് അഞ്ചു വര്‍ഷത്തെ കരാറില്‍ സൈന്റ്സ് ഈ യുവതാരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ബ്രിമിങ്ഹാമിനു വേണ്ടി 123 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞ ആഡംസ് 38 ഗോളുകള്‍ സ്വന്തം പേരിലാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ 22 ഗോളുകള്‍ നേടിയ താരം മികച്ച ഫോമിലാണ്.
ഇക്കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ ചെ ആഡംസിനെ ടീമില്‍ എത്തിക്കാന്‍ സൗത്താംപ്ടണ്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമത്തില്‍ പരാജയപ്പെട്ട സൈന്റ്സ് ഈ വിന്‍ഡോയില്‍ ഇംഗ്ലീഷ് താരത്തെ ടീമില്‍ എത്തിക്കുകയായിരുന്നു. ലെസ്റ്റര്‍ സ്വദേശിയായ ചെ ആഡംസ് നോണ്‍ ലീഗ് ക്ലബ് ഓഡബിയിലൂടെ ആണ് തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് 2014 ഷെഫീല്‍ഡ് യുണൈറ്റഡില്‍ എത്തിയ ആഡംസ് 2016ല്‍ ആണ് ബ്രിമിങ്ഹാമില്‍ എത്തിയത്.

Related News