Loading ...

Home sports

ഏറ്റവും മികച്ച ഏകദിന താരം രോഹിത് ശര്‍മ്മയെന്ന് വീരാട് കൊഹ്ലി

ലോകത്തെ ഏറ്റവും മികച്ച ഏകദിന താരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണെന്ന് വെളിപ്പെടുത്തി വീരാട് കൊഹ്ലി. ബംഗ്ലാദേശിനെ തോല്‍പ്പിച്ച്‌ ലോകകപ്പ് സെമി പ്രവേശം ഉറപ്പാക്കിയ ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കൊഹ്ലി തുറന്ന് പറച്ചില്‍ നടത്തിയത്. രോഹിതിനെ ലോകത്തെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായി ചൂണ്ടിക്കാട്ടുന്ന കൊഹ്ലി, വര്‍ഷങ്ങളായി രോഹിതിന്റെ പ്രകടനം താന്‍ കാണുന്നുണ്ടെന്നും അത് കൊണ്ടാണിങ്ങനെ പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രോഹിത് കളിക്കുമ്ബോളൊക്കെ ടീം മികച്ച സ്‌കോറിലേക്ക് നീങ്ങാറുണ്ടെന്നും പത്ര സമ്മേളനത്തിനിടെ കൊഹ്ലി ഓര്‍മ്മിപ്പിച്ചു. അതേ സമയം ലോകകപ്പില്‍ സ്വപ്നം ഫോം തുടരുന്ന രോഹിത് ശര്‍മ്മ, കഴിഞ്ഞദിവസം ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലും സെഞ്ചുറി നേടിയിരുന്നു. ഈ ലോകകപ്പില്‍ രോഹിതിന്റെ നാലാം സെഞ്ചുറിയായിരുന്നു ഇത്. സെഞ്ചുറി പ്രകടനം കാഴ്ച വെച്ച രോഹിതായിരുന്നു ഇന്നലെ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

Related News