Loading ...

Home sports

പാക്കിസ്ഥാന് ജയത്തോടെ മടക്കം

ലണ്ടന്‍: ഷഹിന്‍ à´·à´¾ അഫ്രീദിയുടെ ബൗളിംഗ് മികവില്‍ ബംഗ്ലാദേശിനെ 94 റണ്‍സിന് തകര്‍ത്ത് പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് മടങ്ങി. 316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 44.1 ഓവറില്‍ 221 റണ്‍സിന് ഓള്‍ഔട്ടായി. 9.1 ഓവറില്‍ വെറും 35 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ à´·à´¾ അഫ്രീദിയാണ് ബംഗ്ലാ ബാറ്റിങ്‌നിരയെ തകര്‍ത്തത്. ഷദാബ് ഖാന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ജയിച്ചെങ്കിലും പാകിസ്താന്‍ സെമി കാണാതെ പുറത്തായി. ബംഗ്ലാദേശ് നിരയില്‍ 64 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. അര്‍ധ സെഞ്ചുറി തികച്ചതോടെ ഷാക്കിബിന്റെ ലോകകപ്പിലെ റണ്‍നേട്ടം 606 ആയി. ഒരു ലോകകപ്പ് എഡിഷനില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഷാക്കിബ് പോക്കറ്റിലാക്കി. ഒരു ലോകകപ്പ് എഡിഷനില്‍ 600 റണ്‍സ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഷാക്കിബ്. സച്ചിന്‍ തെണ്ടുല്‍ക്കറും മാത്യു ഹെയ്ഡനും മാത്രമാണ് ഇതിനുമുമ്ബ് à´ˆ നേട്ടം സ്വന്തമാക്കിയവര്‍. à´ˆ ലോകകപ്പില്‍ കളിച്ച എട്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 606 റണ്‍സ് ഷാക്കിബ് നേടിയിട്ടുണ്ട്. 86.57 റണ്‍സാണ് ശരാശരി. 96.03 സ്‌ട്രൈക്ക് റേറ്റിലാണ് ബംഗ്ലാ താരം à´ˆ റണ്‍സടിച്ചുകൂട്ടിയത്. ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഷാക്കിബ് തിളങ്ങി. 11 വിക്കറ്റുകളാണ് ഇതുവരെയുള്ള സമ്ബാദ്യം.  തമീം ഇഖ്ബാല്‍ (8), സൗമ്യ സര്‍ക്കാര്‍ (22), ഷാക്കിബ് അല്‍ ഹസന്‍ (64), മുഷ്ഫിഖുര്‍ റഹീം (16), ലിറ്റണ്‍ ദാസ് (32), മഹ്മദുള്ള (29), മൊസാദക് ഹുസൈന്‍ (16), മുഹമ്മദ് സൈഫുദ്ദീന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തിരുന്നു. à´ˆ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി കണ്ടെത്തിയ പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ ഇന്നിംഗ്‌സാണ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 100 പന്തില്‍ 100 റണ്‍സെടുത്ത ഇമാം സെഞ്ചുറി തികച്ചതിനു പിന്നാലെ ഹിറ്റ്‌വിക്കറ്റാകുകയായിരുന്നു. താരത്തിന്റെ ഏഴാം സെഞ്ചുറിയാണിത്. 23 റണ്‍സില്‍ ഫഖര്‍ സമാനെ (13) നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച ഇമാം ഉള്‍ ഹഖ് ബാബര്‍ അസം സഖ്യം രണ്ടാം വിക്കറ്റില്‍ 157 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിയിലേക്കു കുതിച്ച ബാബര്‍ (96) സെയ്ഫുദ്ദീന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

Related News