Loading ...

Home cinema

കപില്‍ദേവായി രണ്‍വീര്‍, 83 ഫസ്റ്റ് ലുക്ക് കാണാം

ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകക്കപ്പ് വിജയത്തെ പ്രമേയമാക്കുന്ന 83യുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അന്നത്തെ ക്യാപ്റ്റനായിരുന്ന കപില്‍ ദേവായി രണ്‍വീര്‍ സിംഗാണ് എത്തുന്നത്. അന്നത്തെ കപിലിന്‍റെ ലുക്കിനെ കൃത്യമായി ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക്.ചിത്രത്തിലൂടെ തമിഴ് താരം ജീവ ബോളിവുഡിലേക്ക് കടക്കുന്നു. ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തിന്റെ വേഷമാണ് ജീവയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്.
 
ചിത്രത്തിനായി രണ്‍വീര്‍ ക്രിക്കറ്റ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സാക്ഷാല്‍ കപില്‍ദേവുമായി ഗ്രൗണ്ടില്‍ രണ്‍വീര്‍ ചര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് കോച്ചിന്റെ വേഷത്തില്‍ എത്തുക. ദീപിക പദുകോണ്‍ കപിലിന്റെ ഭാര്യ റോമിയാകുന്നു.

Related News