Loading ...

Home sports

സമാമസമം, സെമി

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ നാളെ, എതിരാളി ന്യൂസിലന്‍ഡ് ഇന്ത്യ Vs ന്യൂസിലന്‍ഡ് നാളെ വൈകിട്ട് 3 മുതല്‍ മാഞ്ചസ്റ്റര്‍ ആസ്ട്രേലിയ Vs ഇംഗ്ളണ്ട് വ്യാഴാഴ്ച വൈകിട്ട് 3 മുതല്‍ ബര്‍മ്മിംഗ്ഹാം മാഞ്ചസ്റ്റര്‍ : ഒരു മാസത്തിലേറെ നാള്‍ നീണ്ട റൗണ്ട് റോബിന്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന നാലുപേര്‍ ആരൊക്കെയെന്ന് മാത്രമല്ല ഫൈനലിലേക്കുള്ള ബര്‍ത്ത് തേടി ആരൊക്കെ തമ്മിലാണ് ഏറ്റുമുട്ടേണ്ടതെന്നും വ്യക്തമായിരിക്കുന്നു. രണ്ടുതവണ കിരീടം നേടിയിട്ടുള്ള ഇന്ത്യ, അഞ്ചുതവണ കിരീടം നേടിയിട്ടുള്ള ആസ്ട്രേലിയ, ആതിഥേയരായ ഇംഗ്ളണ്ട്, കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ തോറ്റ ന്യൂസിലന്‍ഡ് എന്നിവരാണ് സെമിയിലേക്കെത്തിയിരിക്കുന്നത്. ഇതില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യ നാളെ മാഞ്ചസ്റ്ററിലെ ഒാള്‍ഡ് ട്രഫോള്‍ഡില്‍ നടക്കുന്ന ആദ്യ സെമിയില്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ നേരിടും. രണ്ടാം സ്ഥാനക്കാരായ ആസ്ട്രേലിയയും മൂന്നാംസ്ഥാനക്കാരായ ഇംഗ്ളണ്ടും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ വ്യാഴാഴ്ച ബര്‍മ്മിംഗ് ഹാമിലാണ് നടക്കുക. ഞായറാഴ്ച ലോഡ്സിലാണ് ഫൈനല്‍. റൗണ്ട് റോബിന്‍ ലീഗിലെ ഒന്‍പത് മത്സരങ്ങളില്‍നിന്ന് ഏഴ് വിജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യ ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടതിനാല്‍ 15 പോയിന്റ് നേടിയാണ് പട്ടികയിലെ ഒന്നാംസ്ഥാനത്തെത്തിയത്. ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. രണ്ടാംസ്ഥാനക്കാരായ ആസ്ട്രേലിയ രണ്ട് മത്സരങ്ങള്‍ തോറ്റു. ഏഴ് വിജയങ്ങള്‍, 14 പോയിന്റ് . മൂന്നാംസ്ഥാനക്കാരായ ഇംഗ്ളണ്ടും നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡും മൂന്ന് മത്സരങ്ങള്‍ വീതം തോറ്റു. ഇംഗ്ളണ്ടിന് ആറ് വിജയങ്ങളുമായി 12 പോയിന്റ്. ന്യൂസിലാന്‍ഡിന് ഒരു മത്സരം മഴമൂലം നഷ്ടപ്പെട്ടതിനാല്‍ അഞ്ച് വിജയങ്ങള്‍, 11 പോയിന്റ്. അഞ്ചാംസ്ഥാനക്കാരായ പാകിസ്ഥാനും 11 പോയിന്റ് സ്വന്തമാക്കിയിരുന്നുവെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ മറികടക്കാന്‍ കഴിയാതിരുന്നതോടെയാണ് അവര്‍ പുറത്തായത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് സെമി കാണാതെ പുറത്തായ മറ്റു ടീമുകള്‍. ശനിയാഴ്ച ഇന്ത്യ ശ്രീലങ്കയെ കീഴടക്കുകയും ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്തതോടെയാണ് സെമിഫൈനലിലെ എതിരാളികളെ നിശ്ചയിക്കാനായത്. ആസ്ട്രേലിയ തോറ്റതോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാമതെത്തിയത്. ഇൗ ലോകകപ്പില്‍ വമ്ബന്‍ പ്രതീക്ഷകളുമായെത്തുകയും ആദ്യ മത്സരത്തില്‍ത്തന്നെ ഇംഗ്ളണ്ടിനോട് തോല്‍ക്കുകയും പിന്നീട് നില തെറ്റിവീഴുകയും ചെയ്ത ദക്ഷിണാഫ്രിക്ക അവസാന മത്സരത്തില്‍ ആശ്വാസവിജയം നേടിയപ്പോള്‍ സെമിഫൈനലില്‍ ആതിഥേയരെ നേരിടുക എന്ന വെല്ലുവിളി ഇന്ത്യയുടെ ചുമലില്‍ നിന്നൊഴിഞ്ഞ് കംഗാരുക്കളുടെ തലയിലേക്കെത്തുകയായിരുന്നു. 10 റണ്‍സിനാണ് മാഞ്ചസ്റ്ററില്‍ ദക്ഷിണാഫ്രിക്ക ആസ്ട്രേലിയയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഒാവറില്‍ 325/6 എന്ന സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ ആസ്ട്രേലിയ 49.5 ഒാവറില്‍ 315 റണ്‍സില്‍ ആള്‍ ഒൗട്ടാവുകയായിരുന്നു. നായകന്‍ ഫാഫ് ഡുപ്ളെസിയുടെ (100) ഇൗ ലോകകപ്പിലെ ആദ്യ സെഞ്ച്വറി, വാന്‍ഡര്‍ ഡ്യൂസന്‍ (95), ക്വിന്റണ്‍ ഡി കോക്ക് (52) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുമായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്റെ ഹൈലൈറ്റ്സ്. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ നിസാരമായി തോറ്റുകൊടുത്തില്ല. ഇടയ്ക്കിടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അവര്‍ ഉജ്ജ്വലമായി അവസാനംവരെ പൊരുതി പ്രൊഫഷണല്‍ സ്വഭാവം കാത്തുസൂക്ഷിച്ചു. ആസ്ട്രേലിയയ്ക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ (122) ഇൗ ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ച്വറിയുമായി 40-ാം ഒാവര്‍വരെ പൊരുതിനോക്കി. ആരോണ്‍ ഫിഞ്ച് (3), സ്റ്റീവന്‍ സ്മിത്ത് (7), സ്റ്റോയ്‌നിസ് (22) എന്നിവരെ ടീം 100 റ ണ്‍സിലെത്തുന്നതിനുമുമ്ബ് പുറത്താക്കിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് ഇൗസി വിജയം നല്‍കാന്‍ വാര്‍ണറും ഏഴാമനായിറങ്ങിയ അലക്സ് കാരേയും (85) തയ്യാറായിരുന്നില്ല. കാരേയ് 46-ാം ഒാവറില്‍ പുറത്തായശേഷം മിച്ചല്‍ സ്റ്റാര്‍ക്ക് (16), റിട്ടേഡ് ഹര്‍ട്ടായി മടങ്ങിയിരുന്ന ഉസ്‌മാന്‍ ഖ്വാജയ്ക്കൊപ്പം (18) പൊരുതിയെങ്കിലും വിധിയെ തടുക്കാനായില്ല. ഒരു പന്ത് ശേഷിക്കേ നഥാന്‍ ലിയോണ്‍ മാര്‍ക്രമിന് ക്യാച്ച്‌ നല്‍കി മടങ്ങിയതോടെ സെമിഫൈനല്‍ ഫിക്‌സ്‌ചര്‍ നിശ്ചയിക്കപ്പെടുകയായിരുന്നു. പോയിന്റ് നില (ടീം,. കളി, ജയം, തോല്‍വി, ഉപേക്ഷിച്ചത്, പോയിന്റ്, റണ്‍റേറ്റ് ക്രമത്തില്‍) ഇന്ത്യ : 9-7-1-1 + 0.808 ആസ്ട്രേലിയ : 9-7-2-0 + 0.868 ഇംഗ്ളണ്ട് : 9-6-3-0- + 1.152 ന്യൂസിലന്‍ഡ് : 9-5-3-1-11 + 0.175 പാകിസ്ഥാന്‍ : 9-5-3-1-11-0.43 ശ്രീലങ്ക : 9-3-4-2-8-0.919 ദക്ഷിണാഫ്രിക്ക : 9-3-5-1-7-0.03 ബംഗ്ളാദേശ് : 9-3-5-1-7-0.41 വിന്‍ഡീസ് : 9-2-6-1-5-0.225 അഫ്ഗാനിസ്ഥാന്‍ : 9-0-9-0-0-1.322 ഇന്ത്യ 7 ജയം 15 പോയിന്റ് ആസ്ട്രേലിയ 7 ജയം 14 പോയിന്റ് ഇംഗ്ളണ്ട് 6 ജയം 12 പോയിന്റ് ന്യൂസിലന്‍ഡ് 5 ജയം 11 പോയിന്റ് 0 ഇൗ ലോകകപ്പില്‍ ഒറ്റക്കളിപോലും ജയിക്കാത്ത ഒരേയൊരു ടീമേയുള്ളൂ. അഫ്ഗാനിസ്ഥാന്‍. പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാനാകാതെയാണ് അവര്‍ മടങ്ങുന്നത്. 1 ഒറ്റക്കളിയില്‍ മാത്രമാണ് ഇന്ത്യ ഇതുവരെ തോറ്റത്. അതും ആതിഥേയരായ ഇംഗ്ളണ്ടിനെതിരെ. പ്രാഥമിക റൗണ്ടില്‍ ഏറ്റവും കുറച്ച്‌ മത്സരങ്ങള്‍ തോറ്റ ടീം ഇന്ത്യയാണ്. 2 ഇൗ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സരങ്ങള്‍ മാത്രമാണ് ജയിച്ചത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടും അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടും. 3 ടീമുകള്‍ക്ക് മാത്രമേ പ്രാഥമിക റൗണ്ടില്‍ മഴമൂലം മത്സരം നഷ്ടപ്പെടാതെയുള്ളൂ. ഇംഗ്ളണ്ട്, ആസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്ക് ശ്രീലങ്കയ്ക്ക് രണ്ട് മത്സരങ്ങള്‍ നഷ്ടമായപ്പോള്‍ മറ്റ് ടീമുകളുടെ ഒാരോ കളി മഴയെടുത്തു. 647 റണ്‍സ് നേടിക്കഴിഞ്ഞ രോഹിത് ശര്‍മ്മയാണ് ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരന്‍. ഒരു ലോകകപ്പില്‍നിന്നുമാത്രം അഞ്ച് സെഞ്ച്വറികള്‍ നേടി രോഹിത് റെക്കാഡ് സൃഷ്ടിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിലെ കുമാര്‍ സംഗക്കാരയുടെ റെക്കാഡാണ് രോഹിത് മറികടന്നത്. ആറ് ലോകകപ്പുകളില്‍ നിന്ന് ആറ് സെഞ്ച്വറികള്‍ നേടിയിട്ടുള്ള സച്ചിന്റെ റെക്കാഡിനൊപ്പവും രോഹിത് എത്തി. ഷാക്കിബ് ഷോ ഇതുവരെയുള്ള പ്രകടനം വച്ചാണ് ലോകകപ്പിന്റെ പ്ളേയര്‍ ഒഫ് ദ സിരീസിനെ നിശ്ചയിക്കുന്നതെങ്കില്‍ അതിനര്‍ഹന്‍ ബംഗ്ളാദേശിന്റെ ഷാക്കീബ് അല്‍ഹസനായിരിക്കും. രണ്ട് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധ സെഞ്ച്വറികളുമടക്കം 606 റണ്‍സും 11 വിക്കറ്റുകളുമാണ് ഷാക്കിബ് ഇൗ ലോകകപ്പില്‍ നേടിയത്. ഒരുതവണ അഞ്ചുവിക്കറ്റ് നേട്ടം. എന്നാല്‍ ബംഗ്ളാദേശിന് സെമിയിലെത്താന്‍ കഴിഞ്ഞില്ല. 26 വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പ്രാഥമിക റൗണ്ടിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍. 166 ഡേവിഡ് വാര്‍ണര്‍ നോട്ടിംഗ് ഹാമില്‍ ബംഗ്ളാദേശിനെതിരെ നേടിയ 166 റണ്‍സാണ് ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. 22 ഇൗ ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയത് ഇംഗ്ളണ്ട് ക്യാപ്ടന്‍ ഇയോന്‍ മോര്‍ഗനാണ്. അഫ്ഗാനെതിരായ മത്സരത്തില്‍ നിന്ന് മാത്രം 17 സിക്സുകള്‍ നേടി റെക്കാഡിട്ടു. 6/35 ബംഗ്ളാദേശിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുടേതാണ് ഇതുവരെയുള്ള മികച്ച ബൗളിംഗ് പ്രകടനം. 397/6 അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ളണ്ട് ഉയര്‍ത്തിയതാണ് ഇൗ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. പലരും പ്രതീക്ഷിച്ചതുപോലെ 400 റണ്‍സ് സ്കോര്‍ ചെയ്യപ്പെട്ടില്ല. 714 ഒരുമത്സരത്തില്‍ ഇരു ഇന്നിംഗ്സുകളില്‍നിന്നുമായി ഏറ്റവുമധികം റണ്‍സ് പിറന്നത് ആസ്ട്രേലിയയും (381/5) ബംഗ്ളാദേശും (333/8) തമ്മിലുള്ള മത്സരത്തില്‍ 352/5 ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ് ഇന്ത്യ ഇൗ ലോകകപ്പിലെ തങ്ങളുടെ ഉയര്‍ന്ന സ്കോര്‍ നേടിയത്. ബാറ്റിംഗ് ടോപ്പ് 5 രോഹിത് 8-647 വാര്‍ണര്‍ 9-638 ഷാക്കിബ് -8-606 ഫിഞ്ച് 9-507 റൂട്ട് 9-500 ബൗളിംഗ് ടോപ്പ് 5 സ്റ്റാര്‍ക്ക് 9-26 മുസ്താഫിസുര്‍ 8-20 ഫെര്‍ഗൂസണ്‍ 7-12 ബുംറ 8-17 ആമിര്‍ 8-17. ടോസ് നിര്‍ണായകം ഇൗ ലോകകപ്പില്‍ വിജയിക്കാനുള്ള ഫോര്‍മുലയായി വിലയിരുത്തപ്പെട്ടിരിക്കുന്നത് ടോസ് നേടുക, ബാറ്റിംഗ് തിരഞ്ഞെടുക്കുക എന്നതാണ്. ഇംഗ്ളണ്ടിലെ കാലാവസ്ഥയും പിച്ചുകളും ചേസിംഗിനെ ഒട്ടും സഹായിച്ചില്ല. ഇന്ത്യയ്ക്കെതിരെ ടോസ് നേടിയിട്ടും ഫീല്‍ഡിംഗിനിറങ്ങിയ പാകിസ്ഥാന്‍തോല്‍വി ഏറ്റുവാങ്ങി. നെറ്റ് റണ്‍റേറ്റ് പാകിസ്ഥാനെ മറികടന്ന് സെമിയിലെത്താന്‍ ന്യൂസിലന്‍ഡിനെ സഹായിച്ചത് നെറ്റ് റണ്‍റേറ്റ് നിയമം. തുല്യ പോയിന്റിലായ പാകിസ്ഥാന് അവസാന മത്സരത്തില്‍ 308 റണ്‍സിനെ മാര്‍ജിനില്‍ വിജയിച്ചിരുന്നുവെങ്കിലേ റണ്‍റേറ്റില്‍ കിവീസിനെ മറികടക്കാന്‍ കഴിയുമായിരുന്നുള്ളൂ. പാകിസ്ഥാന്‍ പ്രാഥമിക റൗണ്ടില്‍ ഇംഗ്ളണ്ടിനെയും ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ചിരുന്നു. പക്ഷേ അവര്‍ ഇരുവരും സെമിയിലെത്തി. പാകിസ്ഥാന്‍ പുറത്തും. ഇതുകൊണ്ടാണ് നേര്‍ക്ക് നേര്‍ പോരാട്ട നിയമം വേണമെന്ന് പാക് കോച്ച്‌ മിക്കി ആര്‍തര്‍ ആവശ്യപ്പെട്ടത്. പരാജയങ്ങള്‍ ടീമെന്ന നിലയില്‍ ഏറ്റവും വലിയ പരാജയമായത് ദക്ഷിണാഫ്രിക്ക. ക്രിസ് ഗെയ്‌ല്‍, ആന്ദ്രേ റസല്‍, ഐ.സി.സി റാങ്കിംഗിന്റെ തിളക്കവുമായെത്തിയ റാഷിദ് ഖാന്‍ തുടങ്ങിയവര്‍ക്കും തങ്ങളുടെ പ്രതിഭയോട് നീതി പുലര്‍ത്താനായില്ല. ക്രിസ് ഗെയ്ല്‍, ഇമ്രാന്‍ താഹിര്‍, ജീന്‍ പോള്‍ ഡുമിനി, അംല തുടങ്ങിയവരുടെ അവസാന ലോകകപ്പായിരുന്നു ഇത്. റാങ്കിംഗ് ഐ.സി.സി റാങ്കിംഗിലെ ആദ്യ 10 സ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ലോകകപ്പില്‍ പ്രവേശനം. ആദ്യ നാല് റാങ്കുകാര്‍ സെമിയിലെത്തി

Related News