Loading ...

Home special dish

പ്ലെയിന്‍ പാന്‍കേക്സ്

ചേരുവകള്‍: 1. മൈദ -ഒരു കപ്പ് 2. ബേക്കിങ് പൗഡര്‍ -2 ടീസ്പൂണ്‍ 3. മുട്ട -1 എണ്ണം 4. പാല്‍ -1 കപ്പ് 5. ബട്ടര്‍ ഉരുക്കിയത് -2 ടേബിള്‍സ്പൂണ്‍ 6. വാനില എസന്‍സ് -1 ടീസ്പൂണ്‍ 7. പഞ്ചസാര -ഒന്നര ടേബിള്‍സ്പൂണ്‍ 8. ഉപ്പ് -ഒരു നുള്ള് (ബേക്കിങ് പൗഡര്‍, ഇല്ലെങ്കില്‍ ബേക്കിങ് സോഡ അര ടീസ്പൂണ്‍ ഉപയോഗിച്ചും ചെയ്യാം) തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തില്‍ മൈദയും ബേക്കിങ് പൗഡറും കൂടി ഒരു ഫോര്‍ക്ക് കൊണ്ട് നന്നായി മിക്‌സ് ചെയ്യുക. വേറൊരു പാത്രത്തിലേക്ക് ബട്ടര്‍ ഒഴിച്ച്‌ അതിലേക്ക് ഒരുനുള്ള് ഉപ്പും പഞ്ചസാരയും ഒരു മുട്ടയും ചേര്‍ത്ത്, നന്നായി ഫോര്‍ക്ക് ഉപയോഗിച്ച്‌ മിക്‌സ് ചെയ്യണം. എന്നിട്ട് ഇതിലേക്ക് തിളപ്പിച്ചാറ്റിയ പാല്‍ മുക്കാല്‍ ഗ്ലാസ് ചേര്‍ക്കണം. (ബാക്കി കാല്‍ ഗ്ലാസ് പാല്‍, മാവ് ആവശ്യത്തിന് ലൂസാക്കാന്‍ ഉപയോഗിക്കാം). ഒരു ടീസ്പൂണ്‍ വാനില എസന്‍സ് കൂടി ഈ കൂട്ടിലേക്ക് ചേര്‍ക്കുക. ശേഷം ആദ്യം മിക്‌സ് ചെയ്തുവെച്ച മൈദ മിക്‌സ് രണ്ടാമത്തെ മുട്ട-പാല്‍ മിക്‌സിലേക്ക് ഒഴിക്കുക. എല്ലാംകൂടി നന്നായി മിക്‌സ് ചെയ്ത് ദോശമാവിന്റെ അയവില്‍ ബാറ്റര്‍ തയ്യാറാക്കുക. ഇനി ഒരു പാന്‍ വെച്ച്‌ ചൂടാവുമ്ബോള്‍ അതിലേക്ക് കുറച്ച്‌ ബട്ടര്‍ തേച്ച്‌, മാവ് ഒരുതവി ഒഴിക്കുക. ദോശമാവ് പരത്തുന്ന പോലെ പരത്തേണ്ട ആവശ്യം ഇല്ല. ചെറിയ തീയില്‍ വേവിച്ച്‌, ഹോള്‍സ് വന്നുതുടങ്ങുമ്ബോള്‍ മറിച്ചിടുക, ഒരു മുപ്പത് സെക്കന്‍ഡ് മറിച്ചിട്ട് വേവിക്കുക. അടച്ചുവെച്ച്‌ വേവിക്കേണ്ടതില്ല. എല്ലാ പാന്‍കേക്സും ഇതുപോലെ തയ്യാറാക്കി ഒരു പ്‌ളേറ്റില്‍ അടുക്കിവയ്ക്കുക. ഇതിന് മുകളിലായി തേന്‍ / മേപ്പിള്‍ സിറപ്പ് ഒഴിച്ച്‌ കഷണങ്ങളാക്കിയ ഫ്രൂട്ട്‌സ് കൂടി ചേര്‍ത്ത് കഴിക്കാം.

Related News