Loading ...

Home sports

തകര്‍ന്നടിഞ്ഞ് 'ടീം ഇന്ത്യ'; 5 റണ്‍സിന് 3 വിക്കറ്റ്

ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് തകര്‍ച്ച.നാല് ഓവര്‍ പിന്നിടുമ്ബോള്‍ അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവര്‍ റണ്ണൊന്നും എടുക്കാതെ കൂടാരം കേറി. വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് നേടി. ഇന്നലെ 211 റണ്‍സ് നില്‍ക്കെയായിരുന്നു മത്സരം മഴമൂലം മാറ്റിവെച്ചത്. കനത്ത മഴ കാരണം നിര്‍ത്തിവച്ച മത്സരമാണ് ഇന്ന് തുടര്‍ന്നത്. ന്യൂസിലന്റിന്റെ ബാറ്റിങ് അവസാനിക്കാന്‍ നാല് ഓവര്‍ ബാക്കിനില്‍ക്കെയാണ് മഴ കളി തടസപ്പെടുത്തിയത്. 90 പന്തില്‍ 74 റണ്‍സെടുത്ത റോസ് ടെയ്ലറും 95 പന്തില്‍ 67 റണ്‍സെടുത്ത വില്യംസണുമാണ് ഭേതപ്പെട്ട സ്‌കോര്‍ നേടിയത്. ഇന്ത്യയ്ക്കായി ഭൂവനേശ്വര്‍കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുമ്ര, ചാഹല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related News