Loading ...

Home sports

ഇന്ത്യയുടെ തോല്‍വി: കോഹ്‌ലിയോടും ശാസ്ത്രിയോടും മൂന്ന് ചോദ്യങ്ങളുമായി ബിസിസിഐയുടെ ഇടക്കാല ഭരണ സമിതി

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതിനു പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിയോടും പരിശീലകന്‍ രവി ശാസ്ത്രിയോടും മൂന്നു ചോദ്യങ്ങളുമായി സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതി. ടീം സെലക്ഷനെയും ബാറ്റിങ്ങ് ഓര്‍ഡറിനെയും കുറിച്ചാണ് ഇടക്കാല ഭരണ സമിതിയുടെ ചോദ്യങ്ങള്‍. അമ്ബാട്ടി റായുഡുവിനെ എന്തുകൊണ്ട് ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല, ദിനേശ് കാര്‍ത്തിക് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തി, ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ധോണിയെ എന്തുകൊണ്ട് ഇറക്കാന്‍ വൈകി എന്നീ ചോദ്യങ്ങളാണ് ഭരണ സമിതി ചോദിച്ചിരിക്കുന്നത്. നാലാം നമ്ബറില്‍ മികച്ച താരം ഇല്ലാതിരുന്നിട്ടും അമ്ബാട്ടി റായുഡുവിനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ഇടക്കാല ഭരണ സമിതിയുടെ ആദ്യ ചോദ്യം. ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഋഷഭ് പന്ത് എന്നീ മൂന്ന് സ്‌പെഷ്യലിസ്റ്റ് താരങ്ങളെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്നും ശാസ്ത്രിയും കോഹ്‌ലിയും മറുപടി നല്‍കേണ്ടി വരും. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ മുന്‍നിര തകര്‍ന്നിട്ടും ധോണിയെ ബാറ്റിങ്ങിനിറക്കാത്തത് നേരത്തെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ ചോദ്യം തന്നെയാണ് ഇടക്കാല ഭരണ സമിതിയും ഉന്നയിച്ചിരിക്കുന്നത്.

Related News