Loading ...

Home sports

ജപ്പാന്റെ യുവ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെ ബാഴ്സലോണ സ്വന്തമാക്കി

ജപ്പാന്റെ യുവ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഹിറോകി അബെ ഇനി ബാഴ്സലോണക്ക് വേണ്ടി കളിക്കും. 20കാരനായ അബെയെ ജെ ലീഗ് ക്ലബായ കശിമ ആന്റ്ലേഴ്സില്‍ നിന്നാണ് ബാഴ്സലോണ സൈന്‍ ചെയ്തത്. താരം ഇന്ന് മെഡിക്കല്‍ പൂര്‍ത്തിയാക്കി ക്ലബിനൊപ്പം ചേരും. കഴിഞ്ഞ സീസണില്‍ ജെ ലീഗിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അബെ. 2 മില്യണോളമാണ് ബാഴ്സലോണ താരത്തിനായി ചിലവഴിച്ചിരിക്കുന്നത്. 5 വര്‍ഷത്തെ കരാറില്‍ താരം ഒപ്പുവെച്ചു. തുടക്കത്തില്‍ ബാഴ്സലോണയുടെ ബി ടീമിനു വേണ്ടിയാകും അബെ കളിക്കുക. ഈ വര്‍ഷം ജപ്പാനെ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച അബെ ഈ കഴിഞ്ഞ കോപ അമേരിക്ക ടൂര്‍ണമെന്റില്‍ ജപ്പാന്‍ ടീമില്‍ ഉണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും കളിക്കുകയും ചെയ്തിരുന്നു.

Related News