Loading ...

Home Business

നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കാന്‍ കുതന്ത്രവുമായി ഫേസ്ബുക്ക്

ഇന്റര്‍നെറ്റ് സമത്വം (നെറ്റ് ന്യൂട്രാലിറ്റി) തകര്‍ക്കാന്‍ പുതിയ അടവുമായി ഫേസ്ബുക്ക് രംഗത്ത്. ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സ് സേവനങ്ങള്‍ക്ക് രാജ്യത്ത് വലിയ എതിര്‍പ്പ് നേരിടുമ്പോള്‍ ആളുകളെ കബളിപ്പിച്ച് ഇന്റര്‍നെറ്റ് സമത്വത്തിനെതിരെ ട്രായിക്ക് സന്ദേശമയപ്പിക്കാനുള്ള ശ്രമമാണ് ഫേസ്ബുക്ക് നടത്തുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൌജന്യമായി നല്കുന്നു എന്ന് അവകാശപ്പെടുന്ന ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സിനെ ഞാന്‍ പിന്തുണയ്ക്കുന്നു എന്ന നിലയില്‍ തയാറാക്കിയ സന്ദേശം ഉപയോക്താക്കളെ കൊണ്ട് ട്രായിക്ക് അയപ്പിക്കുകയാണ് ചെയ്യുന്നത്.ഫ്രീ ബേസിക്സിന്റെ കള്ളക്കളികള്‍ അറിയാത്ത പലരും സന്ദേശം അയച്ച് കെണിയില്‍പ്പെട്ടു. ആളുകളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പദ്ധതിക്ക് പിന്തുണയുണ്ടാക്കാനുള്ള ഫേസ്ബുക്കിന്റെ തരംതാണ തന്ത്രത്തിനെതിരെ ഫേസ്ബുക്കിലും ടിറ്ററിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്.
ഫ്രീ ബേസിക്സ് സംവിധാനം നിര്‍ത്തലാക്കുന്നത് ഇന്ത്യക്കാരില്‍ വലിയൊരു ശതമാനത്തിന് ബുദ്ധിമുട്ടാകുമെന്ന അവകാവാദമാണ് ഫേസ്ബുക്കിന്റേത്. à´‡à´¤à´¿à´²àµâ€ ക്ളിക്ക് ചെയ്താല്‍ ഉടന്‍ ഫ്രീബേസികിനെ അനുകൂല സന്ദേശം പോയിക്കഴിഞ്ഞിരിക്കും.
ഡിജിറ്റല്‍ ഇന്ത്യയെ അനുകൂലിച്ച് ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റുന്നതിന്റെ മറവില്‍ ഫ്രീ ബേസിക്സിനനുകൂലമായ വോട്ടുരേഖപ്പെടുത്താനുള്ള ഫേസ്ബുക്കിന്റെ തന്ത്രം വലിയ വിവാദമായിരുന്നു. സോഴ്സ് കോഡില്‍ ഉപയോഗിച്ച വാക്ക് ആശങ്കയുണ്ടാക്കിയതാണെന്നും എഞ്ചിനീയര്‍ക്കുണ്ടായ കൈപിഴവാണെന്നുമാണ് അന്ന് ഫേസ് ബുക്ക് വിശദീകരിച്ചത്.- See more at: http://www.deshabhimani.com/news-special-all-latest_news-524936.html#sthash.JgHG6hHO.dpuf

Related News