Loading ...

Home parenting

എന്തുപറ്റി...നമ്മുടെ കുട്ടികള്‍ക്ക് ?

എന്തുപറ്റി...നമ്മുടെ കുട്ടികള്‍ക്ക് ? സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ സൗഹൃദ കുരുക്കില്‍ പെട്ട് വീടുവിട്ട് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുകയാണ്. ചതിക്കുഴികള്‍ ഏറെയുണ്ട് അവര്‍ക്ക് ചുറ്റും. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ക്ക് വേണം വീടെന്ന ചിറകിന്റെ തണലും സമൂഹത്തിന്റെ കരുതലും?


കോന്നിയിലെ ആ പെണ്‍കുട്ടികള്‍... വീടുവിട്ടിറങ്ങിയുള്ള യാത്രയില്‍ അവര്‍ മൂന്നുപേരും ഒരുമിച്ചായിരുന്നു. യാത്ര ഇടയ്ക്ക് അവസാനിപ്പിച്ച് രണ്ടുപേര്‍ മടങ്ങി. ഒരാള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍...

കേരളത്തെ നടുക്കിയ à´† വാര്‍ത്തകള്‍ക്ക് ഇനിയും ചൂടാറിയിട്ടില്ല. à´ˆ മാസം ഒന്‍പതിനാണ് സുഹൃത്തുക്കള്‍ കൂടിയായ വിദ്യാര്‍ത്ഥിനികളെ കോന്നിയില്‍നിന്ന് കാണാതായത്. ഇവര്‍ക്കായി പോലീസന്വേഷണവും ഫെയ്‌സ് ബുക്ക് വാട്ട്‌സ് ആപ്പ് ഷെയറിങ്ങുമെല്ലാം അരങ്ങു തകര്‍ക്കവേ 13 ന് രണ്ട് പേരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. 

മൂന്ന് പേരും പഠിക്കാന്‍ മിടുക്കികള്‍. സ്‌കൂളില്‍ എല്ലാവര്‍ക്കും പറയാന്‍ നല്ലത് മാത്രം. വീടുപേക്ഷിച്ചതിന് കൃത്യമായ കാരണം ഇനിയുമാര്‍ക്കും കണ്ടെത്താനായിട്ടില്ല. മാനസികസമ്മര്‍ദവും കുടുംബപ്രശ്‌നങ്ങളും തുടങ്ങി ഫെയ്‌സ്ബുക്ക് സൗഹൃദങ്ങള്‍ വരെയുണ്ട് പ്രതിസ്ഥാനത്ത്. മാനസികസമ്മര്‍ദം ഒഴിവാക്കാന്‍ കുട്ടികള്‍ വെര്‍ച്വല്‍ ലോകത്തെ സൗഹൃദങ്ങളില്‍ അഭയം തേടിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലാണ് നമ്മുടെ പെണ്‍കുട്ടികളെന്നാണ് കണ്ടെത്തല്‍. ചതിക്കുഴികള്‍ ഏറെയുണ്ട് അവര്‍ക്ക് ചുറ്റും. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ വീടെന്ന ചിറകിന്റെ തണലിനൊപ്പം സമൂഹത്തിന്റെ കരുതലും ഏറെ ആവശ്യമുണ്ട് നമ്മുടെ പെണ്‍കുട്ടികള്‍ക്ക്.

പെണ്‍കുട്ടികള്‍ ഓടിമറയുന്നത് എങ്ങോട്ട്?

സംസ്ഥാനത്തുനിന്ന് എല്ലാവര്‍ഷവും ശരാശരി 150 സ്ത്രീകളും കുട്ടികളും കാണാതാകുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ചാണിത്.2010 ല്‍ കേരളത്തില്‍ നിന്ന് കാണാതായത് 184 പേരെയാണ്. 2011 ല്‍ 221 പേരെയും 2012 ല്‍ 214 പേരെയും കാണാതായി. 2013 ല്‍ 185 പേരെ കാണാതായപ്പോള്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 145 കേസുകളാണ്. à´ˆ വര്‍ഷം ഏപ്രില്‍ വരെ 43 പേരെ കാണാതായതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. 

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ സൗഹൃദ കുരുക്കില്‍പെട്ട് വീട് വിട്ട് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുള്ളതായി അധികൃതര്‍ പറയുന്നു. രണ്ട് വര്‍ഷത്തിലേറെയായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ട്. പെണ്‍കുട്ടികള്‍ സ്വയം വീടുവിട്ടിറങ്ങിപ്പോകുന്ന കേസ്സുകളാണ് ഏറെയും. രജിസ്റ്റര്‍ ചെയ്യുന്നവയില്‍ 40 ശതമാനം വരെ കേസ്സുകളില്‍ മാത്രമാണ് പെണ്‍കുട്ടികളെ കണ്ടെത്താനാകുന്നത്. ശേഷിക്കുന്നവര്‍ എവിടേക്ക് പോകുന്നുവെന്നത് ചോദ്യമായി ശേഷിക്കുകയാണ്.

കാമുകനുമായുള്ള ഒളിച്ചോട്ടത്തിനൊപ്പം വീട്ടില്‍ നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ ഭയന്നുള്ള ഒളിച്ചോട്ടങ്ങളും വര്‍ധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിനുപുറമേയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കുരുക്കുകള്‍. ചുറ്റുമുള്ള ചതിക്കുഴികളെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ ബോധവത്കരണം ആവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.



മോഷണം മുതല്‍ ആത്മഹത്യ വരെ കണക്റ്റഡ് ആകാന്‍ എന്തിനും തയ്യാര്‍ 
മകള്‍ മൊബൈലുകള്‍ മോഷ്ടിക്കുന്നുവെന്നായിരുന്നു à´† അമ്മയുടെ പരാതി. ആരുടേതെന്നോ എവിടെ നിന്നെന്നോ നോട്ടമില്ല. തരം കിട്ടിയാല്‍ മറ്റുള്ളവരുടെ മൊബൈലുകള്‍ അടിച്ചുമാറ്റും. അയല്‍വീടുകളിലേക്കും അതിര് വിട്ട് മോഷണം വളര്‍ന്നപ്പോള്‍ ആരോ à´† അമ്മയെ ഉപദേശിച്ചു. സ്വന്തമായൊരു മൊബൈല്‍ മകള്‍ക്ക് വാങ്ങിക്കൊടുക്കാന്‍... ചെറിയ കുട്ടിയല്ലേ .. ഇപ്പോഴേ മൊബൈലൊക്കെ വാങ്ങി നല്‍കണോ എന്നായിരുന്നു അമ്മയുടെ ആശങ്ക. പക്ഷേ മോഷണം അവസാനിപ്പിക്കാന്‍ വേറെ മാര്‍ഗമില്ലാതെ അവര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നു. 

ഇന്ന് കൗമാരക്കാര്‍ക്കിടയിലെ 'യുദ്ധ'ങ്ങളിലേറെയും മൊബൈലിനും ടാബിനുമെല്ലാം വേണ്ടിയാണെന്നാണ് എറണാകുളം റിനൈ മെഡിസിറ്റിയിലെ കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ജി.സൈലേഷ്യയുടെ അഭിപ്രായം. മൊബൈലിലും കമ്പ്യൂട്ടറിലുമെല്ലാം സ്വന്തം കുട്ടി എന്താണ് കാണുന്നതെന്ന് വിലയിരുത്താനുള്ള ഗ്രാഹ്യമൊന്നും സാധാരണ ഒരു രക്ഷിതാവിനില്ല. കുട്ടിയുടെ ശാഠ്യത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ച് അത്യാധുനിക ഫോണും നെറ്റ് ബുക്കുമെല്ലാം വാങ്ങിക്കൊടുക്കേണ്ടിവന്നുവെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും പറയുന്നത് അവര്‍ പറഞ്ഞു.

രക്ഷിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങളായിരുന്നു മുന്‍പ് വിദ്യാര്‍ത്ഥികളെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ ഇന്നത്തെ വിദ്യാര്‍ത്ഥികളില്‍ വലിയൊരു ശതമാനത്തിനും കുടുംബമൊന്നും പ്രശ്‌നമേയല്ല . ഫോണും കമ്പ്യൂട്ടറും അടിച്ചുപൊളിച്ചുള്ള ലൈഫുമൊക്കെയാണ് ഇന്നിപ്പോള്‍ അവര്‍ക്ക് പ്രധാനം ഹയര്‍ സെക്കന്‍ഡറിയിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.സി.എം.അസീം പറയുന്നു.

പണം കണ്ടെത്താനുള്ള വഴികളും ഇവര്‍ തന്നെ കണ്ടെത്തുന്നുണ്ട്. ബൈക്ക് മോഷണവും ലഹരി കടത്തും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കൗമാരക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ à´ˆ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കൗമാരക്കാര്‍ പലരും ബോധവാന്മാരല്ലെന്ന് സൈലേഷ്യ ചൂണ്ടിക്കാണിക്കുന്നു. പല്ലുതേക്കുന്നതിന്റെയും കുളിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുന്നവരുണ്ട്. മാത്രമല്ല കമ്പ്യൂട്ടറിന്റെയും ഫോണിന്റെയുമെല്ലാം കൂടിയ ഉപയോഗം മാനസിക പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നുണ്ട്. 

കൗമാരക്കാരേക്കാള്‍ ബോധവത്കരണം ആവശ്യം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ്. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ കര്‍ശനമായി നിരോധിക്കണം. ഈ നിരോധനം ലംഘിച്ച് മക്കള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കാതിരിക്കാനുള്ള ആര്‍ജവം രക്ഷിതാക്കളും കാണിക്കണം. മൊബൈല്‍ ഉപയോഗത്തെ സുരക്ഷയുമായി ബന്ധപ്പെടുത്തി ന്യായീകരിക്കുന്ന രക്ഷിതാക്കളുണ്ട്. ആന്‍ഡ്രോയ്ഡ് സംവിധാനമുള്ള ഫോണൊന്നും സുരക്ഷയ്ക്ക് ആവശ്യമില്ലല്ലോ സൈലേഷ്യ ചോദിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് വഴിതെളിക്കാന്‍ പദ്ധതികളേറെ

വിദ്യാര്‍ത്ഥികള്‍ക്ക് വഴി തെളിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നേതൃത്വത്തില്‍ പദ്ധതികളേറെയുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തുടക്കമിട്ട സൗഹൃദ ക്ലബ്ബ് മുതല്‍ പുതിയ à´’.ആര്‍.സി. (അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതി വരെ നീളും à´ˆ പട്ടിക. 
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പഠന സാധ്യതകളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന് 2003 ല്‍ തുടക്കമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സൗഹൃദ ക്ലബ്ബ് തുടങ്ങിയത്. അമ്പലപ്പുഴയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് സൗഹൃദ ക്ലബ്ബിലേക്ക് നയിച്ചത്. കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. സംസ്ഥാനത്ത് 1202 സ്‌കൂളുകളില്‍ സൗഹൃദ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപരിപാലനത്തിലുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധരുടെ ക്ലാസ്സുകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. അമ്മമാര്‍ക്കായി അമ്മ അറിയാന്‍ എന്ന പേരില്‍ ക്ലാസ്സുകളും.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ ഓരോ സ്‌കൂളിലും അധ്യാപകപ്രതിനിധികളെ സൗഹൃദ ക്ലബ്ബ് കോ ഓര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. പരസ്യമായി പുറത്തുപറയാന്‍ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങള്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സില്‍ എഴുതി നിക്ഷേപിക്കാം. മാനസികപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരെ തിരിച്ചറിഞ്ഞ് പ്രത്യേകം കൗണ്‍സലിങ് നല്‍കാനും സംവിധാനമുണ്ട്. ശാരീരികമായ കരുത്ത് വര്‍ധിപ്പിക്കാന്‍ ആയോധനപരിശീലനവും ചില സ്‌കൂളുകളില്‍ നടപ്പാക്കിയിട്ടുണ്ട്. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഈ വര്‍ഷം ആറ് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയില്‍ 75 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സൗഹൃദ ക്ലബ്ബിന് പ്രവര്‍ത്തനമുണ്ടെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ.സി.à´Ž.ബിജോയ് പറഞ്ഞു. കുട്ടികളുടെ മാനസികസമ്മര്‍ദം ലഘൂകരിക്കുന്നതിന് സഹായകമായ വിധത്തിലുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇതുവഴി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഒ.ആര്‍.സി. പദ്ധതി ആസൂത്രണം ചെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ തിരഞ്ഞെടുത്ത പത്ത് സ്‌കൂളുകളും ശേഷിക്കുന്ന ജില്ലകളിലെ അഞ്ച് സ്‌കൂളുകള്‍ വീതവും പദ്ധതിയുടെ കീഴില്‍ വരും. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പൂര്‍ണമായ വ്യക്തിത്വ വികാസമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ഒ.ആര്‍.സി.യ്്ക്കായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത് എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തിലാണ്. ഓണത്തിന് മുന്‍പായി അധ്യാപകരുടെ പരിശീലനം പൂര്‍ത്തിയാക്കുമെന്ന്് എസ്.സി.ഇ.ആര്‍.ടി. അധികൃതര്‍ പറഞ്ഞു. ഓണത്തിന് ശേഷം പദ്ധതിക്ക് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ സൗഹൃദ ക്ലബ്ബും ഒ.ആര്‍.സി.യും ഒത്തുചേര്‍ന്ന് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനും പദ്ധതിയുണ്ട്.

കൗമാരപ്രശ്‌നങ്ങള്‍ പഠിക്കാന്‍ എന്‍.സി.ഇ.ആര്‍.ടി. നിര്‍ദേശം?

കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ എന്‍.സി.à´‡.ആര്‍.à´Ÿà´¿. (നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) യുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.സി.à´‡.ആര്‍.à´Ÿà´¿.(സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) സംസ്ഥാനത്ത് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. 

കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ശാരീരികമായും മാനസികമായും നേരിടുന്ന വെല്ലുവിളികള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വിലയിരുത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പഠനത്തിലെ കണ്ടെത്തലുകള്‍ എന്‍.സി.ഇ.ആര്‍.ടി.ക്ക് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതിയിലുള്‍പ്പെടെ വരുത്തേണ്ട മാറ്റങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി.നിശ്ചയിക്കും.

കോന്നി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കാന്‍ അധ്യാപകരെ കൂടുതല്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിശീലനപരിപാടികള്‍ക്ക് പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ സൗഹൃദ ക്ലബ്ബിന്റെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുത്ത അധ്യാപകര്‍ക്കാണ് പരിശീലനം. ഇതില്‍ മാറ്റം വരുത്തി കൂടുതല്‍ അധ്യാപകരെ സജ്ജരാക്കുകയാണ് ലക്ഷ്യമിടുന്നത്.

Related News