Loading ...

Home sports

അണ്ടര്‍ 19 ട്രൈ സീരിസ്: ഇന്ന് ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും

ഇംഗ്ലണ്ട്: ഇംഗ്ലണ്ടില്‍ നടക്കുന്ന അണ്ടര്‍ 19 ട്രൈ സീരിസ് യൂത്ത് ക്രിക്കറ്റില്‍ ഇന്ന് എട്ടാം ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 3:30 ആണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ആണ് ഈ ട്രൈ സീരീസില്‍ പങ്കെടുക്കുന്നത്. മൊത്തം 12 മത്സരങ്ങളും, ഒരു ഫൈനല്‍ മല്‍സരവുമാണ് ട്രൈ സീരീസില്‍ ഉള്ളത്. ഓഗസ്റ്റ് പതിനൊന്നിനാണ് ഫൈനല്‍ മല്‍സരം നടക്കുന്നത്. പോയിന്റ് നിലയില്‍ ബംഗ്ലാദേശ് ആണ് മുന്നില്‍. ഇന്ത്യ രണ്ടാമതാണ്. ഇതുവരെ ഈ സീരീസില്‍ ഇംഗ്ലണ്ട് ഒരു കളി മാത്രമാണ് ജയിച്ചിട്ടുള്ളത്. അഞ്ച് കളികള്‍ കളിച്ച ബംഗ്ലാദേശ് മൂന്ന് വിജയം സ്വന്തമാക്കി. അഞ്ച് കളികളില്‍ നിന്ന് ഇന്ത്യ രണ്ട് കളി മാത്രമാണ് ജയിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ടിന് ഇനി മൂന്ന് മത്സരങ്ങള്‍ കൂടിയുണ്ട്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ഒരുമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അഞ്ച് കളികളില്‍ നിന്ന് ബംഗ്ലാദേശിന് ഏഴ് പോയിന്റ് ഉണ്ട്, ഇന്ത്യക്ക് അഞ്ചും, നാല് കളികളില്‍ നിന്ന് ഇംഗ്ലണ്ടിന് രണ്ടും പോയിന്റ് ആണ് ഉള്ളത്. ഇന്നത്തെ മത്സരം ജയിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ട്രൈ സീരിസിന്‍റെ ഫൈനലില്‍ പ്രവേശിക്കും.

Related News