Loading ...

Home cinema

മമ്മാലി എന്ന ഇന്ത്യക്കാരന്‍ തിയറ്ററുകളില്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

കാര്‍ത്തിക് മീഡിയയുടെ ബാനറില്‍ കാര്‍ത്തിക് കെ. നഗരം നിര്‍മിച്ച്‌ അരുണ്‍ എന്‍. ശിവന്‍ സംവിധാനം നിര്‍വഹിച്ച മമ്മാലി എന്ന ഇന്ത്യക്കാരന്‍ ഇന്നു മുതല്‍ തിയറ്ററുകളില്‍. മമ്മാലിയുടെയും മരുമകള്‍ ഷരീഫയുടെയും ജീവിതത്തിലൂടെ ഇന്നത്തെ മതേതര ഇന്ത്യയുടെ ചിത്രമാണ് പറയുന്നത്. ബാര്‍ബറായ മമ്മാലി മകനെ കഷ്ടപ്പെട്ട് വളര്‍ത്തി വിദ്യാഭ്യാസവും നല്‍കി. ജോലിക്കായി വിദേശത്തേക്ക് പറഞ്ഞയച്ചു. ഗര്‍ഭിണിയായ ഭാര്യയേയും വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയ പിതാവിനേയും മറന്ന് അയാള്‍ ഐ.എസ്സിന്റെ (ഇസ്ലാമിക് സ്റ്റേറ്റില്‍ ) ഭാഗമാകുന്നു. തിയറ്റര്‍ ലിസ്റ്റ് കാണാം.സമൂഹത്തിന്റേയും നിയമത്തിന്റേയും പീഡനങ്ങള്‍ ശിരസാവഹിച്ച്‌ മരുമകളേയും കൂട്ടി മമ്മാലി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥാതന്തു. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും നാടകങ്ങളിലും വേഷമിട്ട കാര്‍ത്തിക് കെ.നഗരമാണ് കേന്ദ്ര കഥാപാത്രമായ മമ്മാലിയാകുന്നത്. ക്ഷേത്ര കലകള്‍ അഭ്യസിച്ചതിന്റെ പേരില്‍ മത യാഥാസ്ഥിതിരില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ നേരിട്ട മന്‍സിയയാണ് മരുമകള്‍ ഷെരീഫയായി എത്തുന്നത്.
റഫീഖ് മംഗലശ്ശേരി കഥയും തിരക്കഥയും രചിച്ച ചിത്രത്തില്‍ പ്രകാശ് ബാരെ, വിജയന്‍ കാരന്തൂര്‍, സന്തോഷ് കീഴാറ്റൂര്‍, ജയപ്രകാശ് കൂളൂര്‍, രാജേഷ് ശര്‍മ്മ , ബാലന്‍ പാറയ്ക്കല്‍, ശശി എരഞ്ഞിക്കല്‍, വിജയന്‍ വി.നായര്‍, മന്‍സൂര്‍ ചെട്ടിപ്പടി, ബിനോയ് നമ്ബാല, മുസ്തഫ, സുന്ദരന്‍ രാമനാട്ടുകര, ശിവകുമാര്‍ , കലാമണ്ഡലം സന്ധ്യ, രമാദേവി, നിധിന്യ, ഷംസിന, ശ്രീവിദ്യ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ: അഷറഫ് പാലാഴി. ഗാന രചന : അന്‍വര്‍ അലി. സംഗീതം: ഷമേജ് ശ്രീധര്‍ . ആലാപനം: അക്ബര്‍ മലപ്പുറം. എഡിറ്റിംഗ്: മനു ബാലകൃഷ്ണന്‍. വസ്ത്രാലങ്കാരം: രഘുനാഥ് എസ്. മന്ദിരം. മേക്കപ്പ്: റഷീദ് അഹമ്മദ് . കലാസംവിധാനം: പ്രണേഷ് കുപ്പിവളവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷജിത്ത് തിക്കോടി.

Related News