Loading ...

Home special dish

ചിക്കന്‍ കേക്ക്

ചേരുവകള്‍ ചിക്കന്‍ - 250 ഗ്രം
മുട്ട - 4
സവാള - 1
ഇഞ്ചി വെളുതുളി പച്ചമുളകി പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍
ഗരം മസാല - 1 /2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പു
മല്ലിയില അറിഞ്ഞത്
വെളിച്ചെണ്ണ
ബട്ടര്‍
തായാറാക്കുന്ന വിധം ചിക്കന്‍ ഉപ്പും കുരുമുളക് പൊടിയും ഇട്ടു വേവിച്ചു പൊടിച്ചെടുക്കണം.വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടായ ഒരു പാന്‍ ലേക് സവാള ചെറുതായി അറിഞ്ഞത് ഇട്ടു നന്നായി വഴറ്റുക.എന്നിട്ടു അതിലേക്കു ഇഞ്ചി വെളുതുളി പച്ചമുളകി പേസ്റ്റ് ഇട്ടു വഴറ്റണം.എന്നിട്ടു അതിലേക്കു പൊടിച്ച ചിക്കന്‍, ഗരം മസാല 1 /2 tsp ,കുരുമുളക്‌പൊടി - 1 /2 tsp ചേര്‍ത്ത് ഇളക്കുക.മല്ലിയില അരിഞ്ഞതും ഇട്ടു ഇളക്കി ഈ mix മാറ്റി വെക്കുക.മുട്ട പൊട്ടിച്ചൊഴിച്ചു ആവശ്യത്തിന് ഉപ്പും കുറുകുളകുപൊടിയും ചേര്‍ത്ത് നന്നായി beat ചെയ്യുക.മുട്ട നന്നായി പതഞ്ഞു വരണം.250ഗ്രം ചിക്കന്‍ നു 4 മുട്ട എന്നാണ് കണക്കു.മുട്ടയിലേക്കു ചിക്കന്‍ മിക്‌സ് കൂടി ചേര്‍ത്ത് ഇളക്കണം.ഒരു പാന്‍ ഇല്‍ ബട്ടര്‍ ഇട്ടു എല്ലാ സൈഡ് ലും നന്നായി ബട്ടര്‍ പുരട്ടണം.ചിക്കന്‍ മുട്ട മിക്‌സ് അതിലേക്കു ഒഴിച്ച്‌ പാന്‍ അടച്ചു സ്റ്റോവ് നല്ല low flame ഇല്‍ വെച്ച്‌ 15 - 20 mins പാകം ചെയ്യണം,
ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കി അധ് ക്ലീന്‍ ആയി വരണം.ചിക്കന്‍ കേക്ക് റെഡി

Related News