Loading ...

Home sports

പാക്കിസ്ഥാന്‍ ടീമിന് പുതിയ നായകനെ നിര്‍ദ്ദേശിച്ച്‌ കോച്ച്‌

ലോകകപ്പിലടക്കം ദയനീയ പ്രകടനം കാഴ്ചവെച്ച പാക്കിസ്ഥാന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നു സൂചന. കോച്ച്‌ മിക്കി ആര്‍തര്‍ നായക സ്ഥാനത്തേയ്ക്ക് പുതിയ താരത്തെ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാക് ക്രിക്കറ്റിന്റെ പ്രകടനങ്ങള്‍ വിലയിരുത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച കമ്മിറ്റിക്കു മുമ്ബിലാണ് കോച്ച്‌ പുതിയ പേരു നിര്‍ദ്ദേശിച്ചത്. നിലവിലെ ക്യാപ്റ്റന്‍ സര്‍ഫാസ് അഹമ്മദിനെ മാറ്റി ട്വന്റി - ട്വന്റി ഏകദിന മത്സരങ്ങളില്‍ ഷഹാബ് ഖാനെ നായകനാക്കണമെന്നും . ടെസ്റ്റ് മത്സരങ്ങളില്‍ ബാബര്‍ അസാം ക്യാപ്റ്റനാകട്ടെയെന്നുമാണ് ആര്‍തര്‍ നിര്‍ദ്ദേശിച്ചതെന്നാണ് സൂചന. പാക് ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്. ലോകകപ്പില്‍ സെമി ഫൈനലില്‍ പോലും എത്താനാവാതെ പാക് ടീം തിരിച്ചെത്തിയതിനു പിന്നാലെയാണ് ടീമിന്റെ പ്രകടനം വിലയിരുത്താന്‍ കമ്മിറ്റിയെ നിയോഗച്ചത്. ലോകകപ്പിലേതടക്കം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ പ്രകടനമാണ് കമ്മിറ്റി പരിശോധിക്കുന്നത്. ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശകളുടേയും പശ്ചാത്തലത്തില്‍ ടീമില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News