Loading ...

Home Europe

ഇന്ത്യന്‍ നേഴ്സുമാരോടുള്ള അവഗണന; ഗ്ളോസ്സ്റ്ററില്‍ 7ന് സെമിനാര്‍ സംഘടിപ്പിക്കും

ഗ്ളോസ്സ്റ്റര്‍ > യുകെയിലെ ഇന്ത്യന്‍ നേഴ്സുമാരോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഗ്ളോസ്സ്റ്ററില്‍ ജിഎംഎയും ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടനും സംയുക്തമായി  ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 7 ന് വൈകിട്ട് 4.30 ന് മാറ്റ്സണിലെ സെന്റ്് അഗസ്റ്റിന്‍ ചര്‍ച്ച് പാരീഷ് ഹാളിലാണ് സെമിനാര്‍. ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയ നിര്‍വാഹക സമിതി à´…à´‚à´—à´‚ ബൈജു വര്‍ക്കി തിട്ടാല സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും.
ഗ്ളോസ്സ്റ്ററിലെ സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് പത്തോളം പേര്‍ക്ക് ജനുവരി 20 ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടക്കുവാന്‍ സൌകര്യം ഉണ്ടായിരിക്കും. 
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നേഴ്സായി ജോലി ചെയ്യാന്‍ കഴിഞ്ഞെങ്കിലും ഐ à´‡ എല്‍ റ്റി എസ് പാസ്സാകാത്തതിന്റെ പേരില്‍ യുകെയില്‍ നേഴ്സ് ആകാന്‍ കഴിയാതെ ഇന്നും കെയറര്‍ ആയി ജോലി ചെയ്യുന്ന അനേകം മലയാളികള്‍ക്കടക്കം പ്രയോജനകരമാകുന്ന രീതിയിലാണ് സെമിനാര്‍ സംഘടിപ്പിക്കുക. എന്തുകൊണ്ടാണ് ഐഇഎല്‍റ്റിഎസ്  എന്ന വിഷയത്തില്‍ നമ്മള്‍ പ്രതികരിക്കേണ്ടത്, വിവേചനപരമായ à´ˆ നിയമത്തിനെതിരെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് , എന്തൊക്കെ മാറ്റങ്ങള്‍ ആണ് വരുത്തേണ്ടത് , ജോലി സ്ഥലങ്ങളിലും മറ്റും അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങള്‍ എന്തൊക്കെയാണ് , തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി  അഭിപ്രായം രൂപീകരിക്കുകയും അത് പരാതികളായി ഓരോ എംപിമാരിലൂടെയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിക്കുകയും ചെയ്യുകയാണ് ബോധവല്‍ക്കരണ സെമിനാറിന്റെ അടിസ്ഥാനപരമായ ലക്ഷ്യം.യുകെയില്‍ ഉള്ള പല മലയാളികള്‍ക്കും ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നേരിട്ടുള്ള പ്രശ്നങ്ങളില്‍ വളരെയധികം സഹായം നല്‍കിയിട്ടുള്ള  സംഘടനയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിനേഷ് വെള്ളാപ്പള്ളി -07828 659608.സെമിനാർ നടക്കുന്ന ഹാൾ : St Augustine RC church parish hall
Matson lane
Gloucester
GL4 4BS


Related News