Loading ...

Home sports

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അവസാന ഏകദിനം ഇന്ന് ; ജയിച്ചാല്‍ പരമ്ബര

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അവസാന ഏകദിനം ഇന്ന് നടക്കും. പോര്‍ട്ട് ഓഫ് സ്പെയിനി, ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം. 300 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ക്രിസ് ഗെയ്‍‍ലിന്‍റെ അവസാന രാജ്യാന്തര മത്സരമാണെന്നാണ് അഭ്യൂഹം.ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍കൂടി കളിക്കുമെന്ന് ലോകകപ്പിനിടെ പറഞ്ഞ ഗെയ്‍‍ലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.അതേസമയം പരമ്ബര ഉറപ്പിച്ചിട്ടില്ലാത്തിനാല്‍, ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.ഋഷഭ് പന്ത് നാലാം നമ്ബറിലും ശ്രേയസ് അയ്യര്‍ അഞ്ചാം സ്ഥാനത്തും തുടരാനാണ് സാധ്യത. രണ്ടാം ഏകദിനം നടന്ന അതേ പിച്ചിലാണ് ഇന്നും കളി. മഴ ഇടയ്ക്ക് എത്തുമെന്നും പ്രവചനം ഉണ്ട് കഴിഞ്ഞ നാല് രാജ്യാന്തര ഇന്നിംഗ്സുകളില്‍ 29 റണ്‍സ് മാത്രം നേടിയ ശിഖര്‍ ധവാന്‍, മികച്ച ഇന്നിംഗ്സ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

Related News