Loading ...

Home sports

ശാസ്ത്രി വീണ്ടുമെത്തുമെന്ന് റിപ്പോര്‍ട്ട്; ഫില്‍ സിമ്മണ്‍സ് പിന്മാറി

മുംബൈ: അഫ്ഗാനിസ്ഥാന്‍ മുന്‍ പരിശീകനും മുന്‍ വീന്‍ഡീസ് താരവുമായ ഫില്‍ സിമ്മണ്‍സ് ഇന്ത്യന്‍ പരിശീകനാവാനുള്ള അഭിമുഖത്തില്‍ നിന്നും പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞാണ് പിന്‍മാറ്റം. ബിസിസിഐ തയ്യാറാക്കിയ ആറ് മത്സരാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയില്‍ സിമ്മണ്‍സ് ഇടം നേടിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതിയ്ക്ക് മുമ്ബാകെ സിമ്മണ്‍സ് അഭിമുഖത്തിനെത്തേണ്ടതായിരുന്നു. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി, ഓസ്‌ട്രേലിയന്‍ മുന്‍ പരിശീലകന്‍ ടോം മൂഡി എന്നിവരും സിമ്മണ്‍സും സ്‌കൈപ്പ് വഴിയായിരുന്നു അഭിമുഖത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്. 2016 ല്‍ വിന്‍ഡീസിന് ടി20 ലോകകപ്പ് നേടിക്കൊടുത്ത സിമ്മണ്‍സ് പിന്നീടാണ് അഫ്ഗാനിസ്ഥാന്റെ പരിശീലകനാകുന്നത്. ലോകകപ്പിന് പിന്നാലെ പിന്നാലെയാണ് അഫ്ഗാനോട് സിമ്മണ്‍സ് വിട പറയുന്നത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാകും ഇന്ത്യയുടെ അടുത്ത പരിശീലകന്‍ ആരെന്ന് പ്രഖ്യാപിക്കുക. റോബിന്‍ സിങ്ങും മൈക്ക് ഹെസനുമായി കപിലും കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും അഭിമുഖം നടത്തി. ശാസ്ത്രി അഞ്ച് മണിക്കാണ് അഭിമുഖം നല്‍കുക. രവിശാസ്ത്രി തന്നെ വീണ്ടും പരിശീകനായെത്തുമാണ് റിപ്പോര്‍ട്ടുകള്‍.

Related News