Loading ...

Home sports

രണ്ടാം ആഷസ് ടെസ്റ്റ് സമനിലയില്‍;രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ സമനിലയില്‍ പിരിയുകയായിരുന്നു

രണ്ടാം ആഷസ് ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കുന്നതിനിടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഓസീസിനായി മാര്‍നസ് അര്‍ധസെഞ്ച്വറി നേടി. ട്രാവിസ് ഹെഡ് 42 റണ്‍സും നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ജാക്ക് ലീച്ചും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: ഇംഗ്ലണ്ട് - 258, 258/5, ആസ്ട്രേലിയ - 250, 154/6. ഇന്നലെ, 4 വിക്കറ്റിനു 96 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിക്കുമ്ബോള്‍ കളിയില്‍ കംഗാരുക്കള്‍ക്കായിരുന്നു ആധിപത്യം. എന്നാല്‍ മുന്‍നിരയുടെ തകര്‍ച്ച ആവര്‍ത്തിക്കാന്‍ മടിച്ച മധ്യനിര, കരുതലോടെ കളിച്ചു. ലോകകപ്പിലെ വീരനായ സ്റ്റോക്സ് ക്രീസില്‍ ഉറച്ച്‌ നിന്ന് വിളയാടിയപ്പോള്‍ ഇംഗ്ലണ്ട് വീഴ്ചയില്‍ നിന്നു കരകയറി. ജോസ് ബട്‌ലര്‍ (31) കൂടി സ്റ്റോക്സിന് പിന്നില്‍ കരുത്തോടെ നിലയുറപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് സുരക്ഷിതസ്ഥാനത്തേക്ക് പിടിച്ചുകയറുകയായിരുന്നു. ബട്‌ലര്‍ക്കു പിന്നാലെയെത്തിയ ജോണി ബെയര്‍സ്റ്റോയും (30) സ്റ്റോക്സിനു പിന്തുണയേകി. ഇതിനിടെ സ്റ്റോക്സ് ടെസ്റ്റിലെ ഏഴാം സെഞ്ച്വറിയും തികച്ചു. ഇതോടെ ഇംഗ്ലണ്ട് 48 ഓവറില്‍ 267 റണ്‍സ് എന്ന വിജയലക്ഷ്യമാണു സന്ദര്‍ശകര്‍ക്കു വച്ചുനീട്ടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍ (5), ഉസ്മാന്‍ ഖവാജ (2) എന്നിവരെ മടക്കിയ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന് വിജയം ഒരുക്കുമെന്നു തോന്നിച്ചെങ്കിലും പിന്നീടു മാര്‍നസ് ലെബുഷെയ്ന്‍ (59), ട്രാവിസ് ഹെഡ് (42*) എന്നിവരുടെ ചെറുത്തുനില്‍പ്പ് ഓസീസിന് തുണയായി. എന്നാല്‍ ലെബുഷെയന് പിന്നാലെ മാത്യു വെയ്ഡും പുറത്തായതോടെ ഓസീസ് വീണ്ടും സമ്മര്‍ദത്തിലായി. പിന്നാലെ നായകന്‍ ടിം പെയ്‍ന്‍ കൂടി പുറത്തായതോടെ തോല്‍വി മണത്ത ഓസീസ്, പിന്നീടങ്ങോട്ട് ഇഴഞ്ഞ് അതിജീവിക്കുകയായിരുന്നു.



Related News