Loading ...

Home sports

അര്‍ജന്റീന റെഡി; അരങ്ങേറ്റം കാത്ത് ഏഴ് യുവതാരങ്ങള്‍

അടുത്തമാസം നടക്കുന്ന സൗഹൃദമത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിനെ പരിശീലകന്‍ ലയണല്‍ സ്കലോണി പ്രഖ്യാപിച്ചു. 27 അം​ഗ ടീമില്‍ ഏഴ് പുതുമുഖങ്ങളെയാണ് സ്കലോണി ഉള്‍പ്പെടുത്തിയത്. ചിലി, മെക്സിക്കോ എന്നീ ടീമുകള്‍ക്കെതിരെ അമേരിക്കയിലാണ് അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍ വിലക്ക് നേരിടുന്ന സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പുറമെ സീനിയര്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയയും സെര്‍ജിയോ അ​ഗ്യൂറോയും ടീമിലില്ല. ഇതോടെ ഏഴ് പുതുമുഖ താരങ്ങള്‍ക്കാണ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരിക്കുന്നത്. അലക്സിസ് മക്കാലിസ്റ്റര്‍, ലിയനാര്‍ഡോ ബലെര്‍ഡി, ലൂക്കാസ് ഒക്കാമ്ബസ്, നിക്കോളാസ് ഫി​ഗല്‍, ലൂക്കാസ് മാര്‍ട്ടിനെസ്, നിക്കോളാസ് ഡൊമിം​ഗ്വെസ്,അഡോള്‍ഫോ ​ഗയിഷ് എന്നിവരാണ് ആദ്യമായി ദേശീയ ടീമിലേക്ക് വിളിയെത്തിയവര്‍ സീനിയര്‍ താരങ്ങള്‍ പലരുമില്ലെങ്കിലും പൗളോ ഡിബാല, ലോറ്റാര മാര്‍ട്ടിനെസ്, ജിയോവാനി ലോ കെല്‍സോ, നിക്കോളാസ് ഓട്ടാമെന്‍ഡി, ലിയാന്‍ഡ്രോ പരേഡസ് തുടങ്ങിയവരൊക്കെ ടീമിലുണ്ട്. അതേസമയം സൂപ്പര്‍താരം മൗറോ ഇക്കാര്‍ഡി ഇക്കുറിയും തഴയപ്പെട്ടു

Related News