Loading ...

Home sports

ബാഴ്സലോണക്ക് തിരിച്ചടി, മെസ്സിക്കും സുവാരസിനും പിന്നാലെ ഡെംബലെയും പരിക്കേറ്റ് പുറത്ത്

പരിക്ക് വീണ്ടും ബാഴ്സലോണക്ക് തിരിച്ചടിയാകുന്നു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനും പിന്നാലെ ഔസ്മാന്‍ ഡെംബെലെയും പരിക്കേറ്റ് പുറത്ത്. ഹാംസ്ട്രിംഗിലേറ്റ പരിക്ക് കാരണം അഞ്ചാഴ്ചകളോളം താരം പുറത്തിരിക്കുമെന്ന് ബാഴ്സലോണ സ്ഥിതീകരിച്ചു. അത്ലെറ്റിക്ക് ബില്ല്ബാവോയെക്ക്തിരായ ലാ ലിഗ ഓപ്പണറില്‍ ബാഴ്സക്ക് വേണ്ടി ഡെംബെലെ കളിച്ചിരുന്നു. ബാഴ്സയുടെ പുതിയ സൈനിംഗ് അന്റോണിന്‍ ഗ്രീസ്മാനൊപ്പം വിങ്ങില്‍ സ്റ്റാര്‍ട്ട് ചെയ്ത ഡെംബെലെ 90‌മിനുറ്റും കളത്തിലുണ്ടായിരുന്നു. ഇതേ മത്സരത്തില്‍ തന്നെയാണ് സുവാരസും പരിക്കേറ്റ് പുറത്ത് പോയത്. 100‌മില്ല്യണ്‍ യുറോയിലധികം മുടക്കിയാണ് ലോക ചാമ്ബ്യനായ ഡെംബെലെയെ ബാഴ്സ ബൊറുസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും സ്വന്തമാക്കിയത്. പരിക്ക് ബാഴ്സയുടെ അക്രമണ നിരയെ ബാധിച്ചിട്ടുണ്ട്. കൗട്ടിനോയും മാല്‍കവും ക്ലബ്ബ് വിട്ടതും ബാഴ്സക്ക് തിരിച്ചടിയായിട്ടുണ്ട്. ബ്രസിലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറിനെ ബാഴ്സ തിരിച്ചെത്തിക്കുമോ എന്നറിയനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Related News