Loading ...

Home sports

ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ശ്രമം തുടര്‍ന്ന് കോലി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാലായിരുന്നു എം.എസ്.ധോണി. ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ഏക നായകന്‍, ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിച്ച നായകന്‍ അങ്ങനെ നിരവധി റെക്കോര്‍ഡുകളാണ് ധോണി ഇക്കാലയളവില്‍ സ്വന്തമാക്കിയിട്ടുള്ളത്. ധോണിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ അമരത്ത് എത്തിയ വിരാട് കോലിയും ഒട്ടും പിന്നിലല്ലെന്ന് പറയാം. പലപ്പോഴും ടീമിനെ മുന്നില്‍ നിന്ന് നയിച്ച്‌ വിജയത്തിലെത്തിച്ച ക്യാപ്റ്റനാണ് കോലി. ഇപ്പോള്‍ നായകനെന്ന നിലയില്‍ ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് കോലിയെ കാത്തിരിക്കുന്നത്. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡിന് അരികിലെത്തിയിരിക്കുകയാണ് മുപ്പതുകാരനായ തരാം. ഇതുവരെ 46 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലി 26 ജയങ്ങള്‍ താരം നേടി. 60 മത്സരങ്ങളില്‍ നിന്ന് 27 ജയങ്ങളുള്ള മുന്‍ നായകന്‍ എം.എസ്.ധോണി മാത്രമാണ് പട്ടികയില്‍ കോലിക്ക് മുന്നില്‍ നില്‍ക്കുന്നത്. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ധോണിയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍ എല്ലാവരും.

Related News